പിരിയാമെന്ന്   ചൊല്ലീ 
          തനിച്ചാക്കി വിട്ടൂ  
വിട ചൊല്ലും നേരം,
        ചൊരിഞ്ഞൂ  വിട  വാങ്ങല്‍;
തനിച്ചാക്കി പോക വയ്യ; അരു
       തരുതെന്ന്  മൊഴിഞ്ഞുവോ നീ ;
"തിരിയുക" മൊഴിഞ്ഞേന
         വളോടായ്,  കേട്ടുവോ,നീ  !
തിരിഞ്ഞേനവള്, സൂതെ
         നിന് വ്യഥ  ഞാനറിവൂ !!!
 നീ എന്‍ മാനസമറിയുവോള് ,
     നിന് വ്യഥ  ഞാനറിവൂ !!!
പിന്നൊരു നാളില്‍ 
        യാത്ര ചൊല്ലവേ,
 ചേര്‍ത്തു ചൊ
               ല്ലി; " അരുതരുത്" , 
എങ്കിലും വിട്ടകന്നൂ
         പോകാതെ വയ്യെന്നുണ്ണീ    !
വിട പറയുമ്പോളും
         അറിഞ്ഞീല്ല  ഞാന്‍  ..
ഇനിയൊരു കാഴ്ചയില്ലെന്നതും   !!
         കാണുവാന്‍ നിനച്ചൊരാള്‍,
മരണം വിളിച്ചപ്പോള്‍  ,
         പ്രതീക്ഷയായ്  നിന്നവള്‍ !
ഒരുവിട്ടതൊരേ നാമം,
               അതു  നിന്  നാമം !!
അര്‍ദ്ധബോധത്തില്‍ ;ഒരു മാത്ര
         കാണാന്‍ വെമ്പിനേന് !
 ഒന്നും മൊഴിഞ്ഞില്ലവള്;
            നിന് വ്യഥ  ഞാനറിവൂ !!!
ദൂരങ്ങള്‍  താണ്ടി 
                 വരുമാ  തേങ്ങല്‍;
         "മകളെ അഴലേണ്ട;
                   യാത്രയാവുന്നു ഞാന്‍;
           എന്‍ നെഞ്ചിലെ  ചൂട് ,
                     നീറ്റിയോ എന്നുണ്ണി ?"
          കരയേണ്ട പൈതലേ,
                   പൊറുക്കുന്നു   ഞാന്‍ ,
        നീ എന്‍ മകള്‍!!
                    പോകയാണ്  ഞാന്‍ 
        വിട തരൂ ; ഇന്നീ
                ലോകം വിട്ടകലുന്നു ഞാന്‍  !!!
     
Good
ഒരുവിട്ടതൊരേ നാമം, "ഉരുവിട്ട" എന്നല്ലേ വേണ്ടത്