മരിക്കാന്‍ ഒരു കാരണം മതി 
ജീവിക്കാന്‍ ഒരുപാട് കരുതല്‍ വേണം 
തോല്ക്കാന് മടി  മതി 
ജയിക്കാന്‍ വിധി വേണം 
പകരാതിരിക്കാന്‍ അകലം കൂട്ടണം 
പടരാതിരിക്കാന്‍ കൈ കഴുകേണം 
സ്വാര്‍ത്ഥത വെടിയേണം 
പാര്‍ട്ടിക്കാര്‍ക്ക് വോട്ട് മതി 
വീട്ടിലിരിക്കാന്‍ ആവുന്നില്ലെങ്കില്‍ 
വിരിപ്പിന് ചോട്ടില് കിടക്കാന്‍ ഒരുങ്ങുക 
കൈമെയ് മറന്നു പോരാടുന്നവര്‍ 
അവര്‍ക്കും കുടുംബം ഉണ്ടെന്നോര്‍ക്കുക 
കൊറോണ പോകും വരെ 
കരുണ വറ്റാതെ നോക്കണം 
മനസ്സില്‍ അടുപ്പവും 
ശരീരങ്ങള്‍ അകലവും വേണം