
അക്രമത്തിന്നുറവ്  ഹൃദയത്തിലാണ്.
അജ്ഞതയ്ക്ക്അതിരുകളില്ല.
ആന്ധവിശ്വാസം ഇരുളിന്റെഅധികാരത്തിലാണ് 
അനുതാപസ്നാപനം മാനസാന്തരത്തിലത്രേ.
അഭിനന്ദനവും നന്ദിയും  സഹൃദയത്തില്‍!
അഭിമാനം ആഭിജാത്യത്തിലുരുവാകുന്നു.
അവിഹിതവേഴ്ചദുര്വ്വിധിയല്ല. 
ആരംഭസ്ഥാനത്ത്  അന്ത്യമെത്തും!
ഇടര്ച്ചക്കല്ല്  ഹൃദയത്തില്സുക്ഷിക്കാം.
കപടത കാണാക്കെണിയാകും.
കരുണയുടെവിളക്ക് നന്മകൊളുത്തുന്നു!
കുറ്റത്തിനും പാപത്തിനും  ഒരേവിത്തുഗുണം.
കൌമാരപ്രണയത്തിന് അറ്റദിശാബോധം.
തത്ത്വങ്ങളിലുണ്ട് പാഴ്ശ്രുതികള്‍.
തിന്മ തീര്ഛയായുംതിരിച്ചുകൊത്തും.
ദീര്‍ഘദര്‍ശനം  ഒരുവരപ്രസാദമല്ല.
ദൃഷ്ടിദോഷം ഒരു അവശവിശ്വാസം.
നിത്യജീവന്  ദിവ്യമാം പ്രതീക്ഷയത്രേ.
നിഷ്പക്ഷത  നീതിയില്നില്ക്കുന്നു.
പുതിയനിയമം പുതിയതാകുന്നു!
പുനരവലോകനം ശീലമാണ്.                                                                               
പൊങ്ങച്ചം  പൊങ്ങുതടിപോലെ.                                                                   
പ്രബുദ്ധതയുടെവഴി വിവേകമാണ്. 
ഭ്രൂണഹത്യ  ശ്വാശ്വതബന്ധനം.
മണ്ണ്ഒരുസ്രഷ്ടാവാകുന്നു!
മരണം,വഴിയും വാതിലൂമല്ല, ശമനമാണ്!
മാനസാന്തരം  അനുഭവമത്രേ.
മോക്ഷം  ഒരു മോഹബിന്ദു.
യഥാര്ത്ഥൃബോധം  ബുദ്ധിയിലുണരുന്നു. 
രാപകലുകള്‍ ശാസ്ത്രത്തിനുമുണ്ട്.
വിവേചനം തീരാവ്യാധിയാണ്.
വിശ്വാസത്തിനുണ്ട്  വിരുദ്ധമുഖങ്ങള്‍.
ശാപം വ്യാപരിക്കുംമിഥ്യയാണ്.
സത്യംസംബന്ധിച്ചമതമല്ലോസത്യമതം!
സന്തുഷ്ടകുടുംബം ധാര്മ്മികതയില്വസിക്കുന്നു.
സഹനം സ്നേഹത്തിന്റെസ്വത്വമാകുന്നു.
സാങ്കേതികവിദ്യ വഴിവെളിച്ചം.
സാമൂഹ്യസുവിശേഷം  ബുദ്ധിയുപദേശമാണ്.
സാക്ഷരതയിലുമുണ്ട് ചിന്താദാരിദ്ര്യം.
സ്വാര്‍ത്ഥതയ്ക്കു വിശ്വസ്തതയില്ല!