
അതിരുകളില്ലാത്ത ആകാശം നോക്കി 
അഴകേറെയുള്ള ഭൂമിയിൽ 
അലയുന്ന ആത്മാക്കളെ
അറിയുന്നോ നോവുകൾ.
ശൂന്യമാം ഒരിടം ബാക്കിയാക്കി 
ശൂന്ന് പറഞ്ഞ് പോയപ്പോൾ 
പിന്നിലായത് സ്വപ്നങ്ങളോ 
പിറവിയെടുക്കാത്ത മോഹങ്ങളോ?
ഇരുട്ടാണിവിടെ ഹ്യദയത്തിൽ 
ഇരുണ്ടമുറിയിൽ, ഇരിക്കുമിടങ്ങളിൽ 
ഇന്നലെ നീയുണ്ടായിരുന്നു
ഇന്ന് ഓർമ്മ മാത്രമായി .
കരളിലൊരു പിടി നിമിഷങ്ങൾ 
കണ്ണീർ കൊണ്ട് കഴുകാൻ 
കവിൾച്ചാലുകളിൽ ഉറപൊട്ടവെ 
കണ്ടുനിൽക്കാനാവാതെ 
കരളുരുകുന്നു പ്രിയരുടെ.
നാളെയെന്തെന്ന ചോദ്യം 
നാം ഒന്നിച്ച് ചോദിച്ച ചോദ്യം 
നീർമിഴിക്കോണുകളിൽ 
നിരാലംബരായ്  നിൽപ്പൂ  
നീ വരില്ലയെങ്കിലും 
നീ ഉണരില്ലയെങ്കിലും 
നീ എനിക്കൊപ്പമുണ്ടെന്നതാണ് 
നിന്നിലേക്കെത്തും വരെ 
എന്നെ ഞാൻ ആക്കുന്നത് !