
മഹിഷീ മർദ്ദന മാടുവാൻ കലിതൻ 
           കാഠിന്യമാറ്റീടുവാൻ 
മഹിയിൽ ജന്മമെടുത്ത ഭഗവാൻ 
                      ശ്രീ ഭൂത നാഥാ  നമോ!
അർപ്പിപ്പൂ മമ ജന്മമാകെയടിയൻ
           തൃപ്പാദ പദ്മങ്ങളിൽ,
അർത്ഥിപ്പൂ,  സുഖസൗഖ്യ മാർക്കുമരുളും 
            നിൻ ഹൃദ്യ മന്ദസ്മിതം!
വർഷിപ്പൂ ജന കോടി നിന്റെ നടയിൽ 
              പാദാരവിന്ദങ്ങളിൽ,    
വർഷം തോറു മുദാരമായി മുറപോൽ 
           നെയ്യും നിവേദ്യങ്ങളും!
വർണ്ണിപ്പൂ,   കവിശ്രേഷ്ഠർ നിന്നെ മിഴിവിൽ 
           വൈവിദ്ധ്യ ഭാവങ്ങളിൽ,
വാഴ്ത്തുന്നു ജഗമാകെ നിന്റെ കൃപയും 
           നിൻ സൃഷ്ടി മാഹാത്മ്യവും!
സകലരാധിത ദേവനായി മലയിൽ 
           സമ്പൂർണ്ണ തേജസ്വിയായ്,
മകരജ്യോതിയുമേറ്റി വച്ചു വിലസും        
           സർവ്വാത്മ ചൈതന്യമേ,
വർത്തിക്കേണമീപ്പതിനെട്ടു പടികൾ
            സന്മാർഗ്ഗ സോപാനമായ്, 
വർദ്ധിക്കേണമിഹത്തിലാകെ മേന്മേൽ 
            ആനന്ദ മൈശ്വര്യവും!
                                                 -------------------