Image

ഇ-മലയാളി ബാലസമാജം

Published on 09 April, 2025
ഇ-മലയാളി ബാലസമാജം

April 8 2025

അമേരിക്കൻ മലയാളി കുട്ടികൾക്ക് മലയാളഭാഷയുമായി ബന്ധപ്പെടാൻ മുംബൈയിൽ നിന്നും അമ്പിളി ടീച്ചർ ഈ പംക്തി കൈകാര്യം ചെയ്യുന്നു.  പാട്ടോർമ്മകൾ എന്ന പംക്തിയിലൂടെ അമേരിക്കൻ മലയാളി വായനക്കാർക്ക് സുപരിചിതയായ എഴുത്തുകാരി, ഗ്രന്ഥകാരി, സംഘാടക, അധ്യാപിക, അഭിനേത്രി എന്നീ നിലകളിലും അറിയപ്പെടുന്നു. മുംബൈ മലയാളി സാഹിത്യരംഗത്ത് പ്രമുഖ സാന്നിധ്യം.  കുട്ടികളാക്കായുള്ള അവരുടെ കവിതയും അവർ ശേഖരിക്കയും സമാഹരിക്കയും  ചെയ്ത വിവരങ്ങളും  താഴെ വായിക്കുക. –ഒപ്പം പ്രശസ്ത എഴുത്തുകാരി ശ്രീമതി സരോജ വർഗീസ് കുട്ടികൾക്കായി എഴുതിയ കഥയും. editor

ഊഞ്ഞാൽ.


അമ്പിളി കൃഷ്ണകുമാർ
_____________


 നാട്ടിലെനിക്കൊരു വീടുണ്ടേ..
വീട്ടിലെനിക്കൊരു മരമുണ്ടേ..
മരത്തിൽ കെട്ടിയൊരൂഞ്ഞാലിൽ
മതിവരുവോളം ആടാറുണ്ടേ..

മാനത്തൂടെ പോകും കിളികളെ മരത്തിലിരുന്ന് കാണാറുണ്ടേ...
ചില്ലകൊമ്പിൽ കാൽതൊട്ട് തുമ്പി പെണ്ണിൻ ചാഞ്ചാട്ടം


പാട്ട് പാടി കൂട്ട് കൂടി ഊയലാടി നടക്കാറുണ്ടേ..
നാട്ടിലെനിക്കൊരു വീടുണ്ടേ..
വീട്ടിലെനിക്കൊരു മരമുണ്ടേ...
മരത്തിൽ കെട്ടിയൊരുഞ്ഞാലിൽ മതിവരുവോളം ആടാറുണ്ടേ.

കുഞ്ചൻ നമ്പ്യാരുടെ നർമ്മം
ആശാനക്ഷരമൊന്നു പിഴച്ചാൽ
അമ്പത്തൊന്നു പിഴ്യ്ക്കും ശിഷ്യനു

അങ്ങാടികളിൽ തോലിപിണഞ്ഞാൽ
അമ്മയോടപ്രിയം എന്നതുപോലെ

ലക്ഷം മാനുഷ്യർ കൂടും സഭയിൽ
ലക്ഷണമൊത്തവർ ഒന്നോ രണ്ടോ

മുല്ലപൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാം ഒരു സൗരഭ്യം

തട്ടും കൊട്ടും ചെണ്ടയ്ക്കെത്ര
കിട്ടും പണമത് മാരാന്മാർക്കും

കുഞ്ഞുണ്ണി മൊഴികൾ

വായിച്ചാലും വളരും വായിച്ചിലെങ്കിലും വളരും
വായിച്ചു വളര്ന്നാ ൽ വിളയും വായിക്കാതെ വളര്ന്നാൽ വളയും
മുട്ടായിക്ക് ബുദ്ധിവച്ചാൽ ബുദ്ധിമുട്ടായി
മത്തായിക്ക് ശക്തിവച്ചാൽ ശക്തിമത്തായി
ഞാനെനിക്ക് പേരിട്ടില്ല. എന്തുകൊണ്ടെന്നാൽ ഞാൻ എന്നെ വിളിക്കാറില്ല.
ഓര്ക്കേകണ്ടത് മറക്കരുത്
മറക്കേണ്ടത് ഓര്ക്കുരുത്
ഞാനെനിക്ക് പേരിട്ടില്ല. എന്തുകൊണ്ടെന്നാൽ ഞാൻ എന്നെ വിളിക്കാറില്ല.


ബൈബിൾ വചനം

നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു.അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും.നീ പൊടിയാകുന്നു.പൊടിയിൽ തിരികെ ചേരും.

ഖുർആൻ വചനം

അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ചുമതലഭാരം വഹിപ്പിക്കുകയില്ല.ആർ എന്തു നന്മ ചെയ്തുവോ അതിന്റെ ഫലം അവനുതന്നെയാകുന്നു. വല്ല തിന്മയും ചെയ്താൽ അതിന്റെ നാശവും അവനുതന്നെ

ഗീത വചനം

ആമ എല്ലാ ഭാഗത്തും നിന്നും അവയവങ്ങളെ ഉൾവലിക്കുന്നത് പോലെ, ഒരുവൻ വിഷയങ്ങളിൽ നിന്നും അവന്റെ വിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ അകറ്റുമ്പോൾ അവന്റെ ബുദ്ധി ഉറച്ചതായി തീരുന്നു

മഹദ്വചനങ്ങൾ

വിദ്യാധനം സർവ്വധനാൽ പ്രധാനം" 
ആഗ്രഹിക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന നിമിഷങ്ങളാണ് ജീവിതത്തിൽ എറ്റവും സന്തുഷ്ട്ടമായവ. ഒരു സ്വപ്നം സഫലമായാൽ ഉടൻ അതിന്റെ ലഹരി നഷ്ടപ്പെടും" 
വിജ്ഞാനത്തിന്റെ ആദ്യ അടയാളം ശാന്ത സ്വഭാവം, രണ്ടാമത് വിനയം - 
വികാരത്തിനു അടിമപ്പെടുന്നവൻ തലകുത്തി നിൽക്കുന്നവനെപ്പോലെയാണ് എല്ലാം തലതിരിഞ്ഞേ കാണൂ.- 
നമുക്ക് ഒരുമിച്ച് പോകാം, ഒരുമിച്ച് സംസാരിക്കാം, ഒരുമിച്ച് മനസ്സിലാക്കാനും ശ്രമിക്കാം. 
നിങ്ങളെനിക്കു രക്തം തരു, നിങ്ങൾക്കു ഞാൻ സ്വാതന്ത്ര്യം തരാം‘‘ –


നിങ്ങൾക്കറിയാമോ?

•    മനുഷ്യരെപ്പോലെ വയസ്സാകുമ്പോൾ കുരങ്ങന്മാർക്ക് കഷണ്ടി വരുന്നു 
•    നായയുടെ ശ്രവണ ശക്തി മനുഷ്യരേക്കാൾ പത്തിരട്ടി കൂടുതലാണ്.
•    തവള വെള്ളം കുടിക്കുന്നത്  അതിന്റെ തൊലിയിൽ കൂടിയാണ്. 
•    കങ്കാരുവിനു പിന്നോക്കം നടക്കാൻ  കഴിയില്ല.
•    ഹിപ്പോപൊട്ടാമസിനു മനുഷ്യരേക്കാൾ വേഗം ഓടാൻ കഴിയും. 
•    ഒരു വർഷത്തിൽ 31, 557, 600 സെക്കൻഡുകൾ ഉണ്ട്.
•    ഇംഗളീഷിലെ four എന്ന വാക്കിനു നാല് അക്ഷരങ്ങളെ ഉള്ളു.
•    പുൽച്ചാടികളുടെ ചെവി അതിന്റെ വയറ്റത്താണ്.

അമേരിക്കൻ മലയാളി എഴുത്തുകാരി ശ്രീമതി സരോജ വർഗീസ് കുട്ടികൾക്കായി  ഇംഗളീഷിൽ എഴുതി അയച്ചുതന്ന കഥ വായിക്കുക.

The Shepherd  And the Wolf – by Saroja Varghese 

Once upon a time there was a naughty little young boy. He worked for a rich man who owned a farm. His job was to take a group of lamps to the woods to feed them. The boy received money when he brought the labs back to the farm. That was how he made his living.

He was bored  in  his job. So he wanted to make joke and fool people. He cried out loudly saying “please help me” Help me..I am being attacked by a wolf. ” When people heard that this boy was being attacked by the wolf, they ran to the woods to save him. But when they all rushed to him, he laughed loudly saying “ I fooled you”, fooled you” The people got so angry and returned home, Few days later he repeated the same joke. He cried loudly saying “please help me, somebody help me, I am being killed by a wolf” Again people ran to him to save him. There he laughed so loudly saying “I fooled you all again” I fooled you”. The people were very angry and cursed him for joking about something scary  like that.

A couple of days passed and again the boy cried out loudly “Please come and help me, I am being killed by a wolf” This time nobody believed him and nobody went to save him. He was not joking this time. There was really a wolf. The wolf attacked him and killed him. The next day when he did not return to the farm with the lambs, the people knew what happened to him.

The boy was always telling jokes and pulling pranks about serious things, So, when something really did happen, the people did not believe it. No one was there to help because they thought he was just fooling them again.

It is good to joke around sometimes, but  it should not be  serious or nothing that will upset other people.

(Readers who wish to contribute  to this column may please send their poems and stories written for children for the attention of Ambili Krishnakumar  c/o  editor@emalayalee.com.)

(കുട്ടികൾക്കും വലിയവർക്കും വിനോദവും വിജ്ഞാനവും നൽകുന്ന അമ്പിളി ടീച്ചറുടെ ഈ പംക്തി എല്ലാ ചൊവ്വാഴ്ചയും വായിക്കുക, അഭിപ്രായങ്ങൾ താഴെ കമന്റ് കോളത്തിൽ എഴുതുക അല്ലെങ്കിൽ ഞങ്ങൾക്ക് നേരിട്ട് എഴുതുക. editor@emalayalee.com.)
 

Join WhatsApp News
Raju Thomas 2025-04-09 21:03:25
കുസൃതിചോദ്യം: കലണ്ടറിലുള്ള പഴം ഏതാണ്? ഉത്തരം? Think. ഉ.ത്ത.രം? 10 സെക്കൻഡ് കഴിഞ്ഞു. സുല്ല് ? ഈന്തപ്പഴം (date--plural: dates).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക