ഒരു കോളിളക്കമേ സംഭവിച്ചുള്ളു, കടൽ ശാന്തമാകുന്നു കപ്പൽ മുന്നോട്ടു പോകുന്നു. പകച്ചു വെള്ളത്തിൽ ചാടിയവരും ഉണ്ട്. ഇതിനു സമാന്തരമായി ഒരു കഥ ബൈബിളിലും വായിച്ചിട്ടുണ്ട് . ഭീതിപൂണ്ട ശിഷ്യർ , ജീസസ് കടൽ ശാന്തമാക്കുന്നതും.
യഥാർത്ഥത്തിൽ, കഴിഞ്ഞ രണ്ടാഴ്ച്ചകളിൽ എന്താണ് ആഗോളതലത്തിൽ വാണിജ്യ രംഗത്ത് നടന്നത്. ട്രംപ്, ഏതാനും വർഷങ്ങൾക്കപ്പുറം എഴുതിയ പുസ്തകം "ആര്ട്ട് ഓഫ് എ ഡീൽ" അതിലെ ഉള്ളടക്കം എങ്ങിനെ ബിസിനസ്സ് സന്ദർഭങ്ങളിൽ, തനിക്ക് അനുകൂലമായ ഒരു പരിണതഫലം ചർച്ചകൾ വഴി സാധിച്ചെടുക്കാം .
അതിൻെറ ഒരു പ്രകടനം ആയിരിക്കാം ഇവിടെ നടന്നത് . വാണിജ്യ ചർച്ചകളിൽ ട്രംപ് ഭരണത്തിൻറ്റെ പ്രധാന ഉദ്ദേശം ചൈനയെ ആഗോളതലത്തിൽ ഒറ്റപ്പെടുത്തുകഎന്നത് ആയിരുന്നിരിക്കാം? ആ കളി ഏതാണ്ട് വിജയിച്ചിരിക്കുന്നു.
തുടക്കം, എല്ലാ രാജ്യങ്ങളും കച്ചവട രംഗത്ത്, അമേരിക്കയെ ചതിക്കുന്നു അതിനാൽ അമേരിക്കയുടെ സാമ്പത്തിക നില മോശപ്പെടുന്നു. ഒരു പരിധിവരെഅതിൽപരമാർത്ഥതകാണാം.സ്വാതന്ത്യ്രം, എന്നപേരിൽ വൻ ഇറക്കുമതി നികുതികളാണ് ട്രംപ് പ്രഖ്യാപിച്ചത് . അത് ഓഹരി കമ്പോളങ്ങളിൽ വൻ കോളിളക്കവും സൃഷ്ട്ടിച്ചു. അമേരിക്കയിൽ, ഫോക്സ് ന്യൂസ് ഒഴികെ എല്ലാ മാധ്യമങ്ങളും, നിരവധി രാഷ്ട്രീയക്കാരും വാൾ സ്ട്രീറ്റ് ജേർണൽ വരെ, ട്രംപിനെ രൂക്ഷമായി വിമർശിച്ചു അമേരിക്ക സാമ്പത്തികമായി തകർച്ചയിലേക്ക് .
ട്രംപ് കുലുങ്ങാതെ നിന്നു. പ്രധാന ഉദ്ദേശം ചൈനയെ ആഗോളതലത്തിൽ വാണിജ്യ രംഗത്ത് ഒറ്റപ്പെടുത്തുക. നികുതികൾ വിളംബരം നടത്തിയ സമയം ഒരു സൂചന നൽകിയിരുന്നു ആരും ഒരു പ്രതികാരത്തിന് ഒരുങ്ങരുതെന്ന് .
ചൈന ഒഴികെ, മറ്റെല്ലാ രാജ്യങ്ങളും ശാന്തത കാട്ടി. എഴുപതോളം രാഷ്ട്രങ്ങൾ പരസ്പര നികുതികളിൽ സമാനത വരുത്തുവാൻ തയ്യാർ എന്നും വെളിപ്പെടുത്തി. അതേ സമയം ചൈന അമേരിക്കയുടെ മേൽ നികുതി ഇരട്ടിയാക്കി ഒരു ആക്രമണ രീതിയിൽ എത്തുന്നു.
ട്രംപ് ആഗ്രഹിച്ചതും അതായിരുന്നിരിക്കാം.
എന്തായിരുന്നു ഇന്നലത്തെ പ്രതികരണം, ഒട്ടുമുക്കാൽ രാജ്യങ്ങളും ചർച്ചകൾക്ക് ഒരുങ്ങുന്നു. അതിനാൽ അമേരിക്ക ഇറക്കുമതി നികുതികൾ 90 ദിവസത്തേക്ക് മരവിപ്പിക്കുന്നു നടപ്പാക്കുന്നില്ല .ലോകാവസാനം സംഭവിച്ചില്ല ഓഹരി വിപണി ഉടൻ കുതിച്ചു മുന്നോട്ട്.
ചൈന കരുതിയത് ഒട്ടുമുക്കാൽ പ്രധാന സമ്പൽ രാഷ്ട്രങ്ങളും ഈ നികുതി വർദ്ധനവിൽ അമേരിക്കക്ക് എതിര്. ഈയൊരു അവസരം കൈയ്യിലെടുത്തു അമേരിക്കയെ ഒറ്റപ്പെടുത്തുക. അമേരിക്കയിലേയ്ക്ക് കയറ്റുമതി കുറഞ്ഞാലും അത് മറ്റു രാജ്യങ്ങളെ സ്വാധീനിച്ചു പരിഹരിക്കാം.
എന്താണ് ചൈന പ്രധാനമായും മറ്റു രാജ്യങ്ങളിലേയ്ക്ക് കയറ്റിവിടുന്നത്? കൂടുതലും വില കുറഞ്ഞ ചരക്കുകൾ. അതിനും മത്സരം കാണാം വിയറ്റ്നാം, ബഗ്ലാദേശ് പോലുള്ള രാജ്യങ്ങളിൽ നിന്നും . യൂറോപ്പ് ഭരിക്കുന്നവർ മൂഢരല്ല ചൈനയെ വിശ്വസിക്കുവാൻ.
ഈ ലേഖകൻ പലയിടത്തും കേട്ടു പ്രത്യേകിച്ചും ദേശി സമൂഗത്തിൽ മല്ലിയുടെ, മുളക് , ആട്ടയുടെ എല്ലാം വില ഇരട്ടിയാകും. ഇനി എങ്ങിനെ ഇറച്ചി ഒലത്തും മീൻകറി ഉണ്ടാക്കും? ഭയപ്പെടേണ്ട, ഇന്ത്യയും ചർച്ചകൾക്കു തയ്യാർ .