ജനാധിപത്യമെന്നാല്‍
ജനങ്ങളുടെ മേലുള്ള
ആധിപത്യമെന്നു ധരിച്ചു
വശായ ഭരണാധികാരികള്‍
സത്യദീപങ്ങള്‍ തല്ലികെടുത്തി
ഇരുള്‍ ഗുഹകളില്‍ പാര്‍ക്കുന്നു
സ്‌നേഹത്തിന്‍ ശീതളഛായകള്‍
വെട്ടിനിരത്തി മരുഭൂവാക്കി
മാറ്റുന്നു ഭരണാധികാരികള്‍
വര്‍ഗ്ഗീയ വിദ്വേഷവിത്തുകള്‍
വിതച്ച് മരണം കൊയ്യുന്നു
മതങ്ങളും രാഷ്ട്രീയവും
കുത്തഴിഞ്ഞ ജീവിത പുസ്തക
ത്താളുകള്‍ക്കിടയില്‍ കുത്തി
ത്തിരുകുന്നു ചിതലരിച്ച
വേദാന്ത തത്വങ്ങളും
ജനാധിപത്യത്തിന്റെ ശ്രീ
കോവില്‍ ഇടിച്ചുനിരത്തി
അതിന്റെ മൂലക്കല്ലില്‍
കുത്തിയിരുന്ന് മലമൂത്ര
വിസര്‍ജ്യം നടത്തുന്ന
അധികാരി വര്‍ഗ്ഗങ്ങള്‍
അവരെ ചുമലിലേറ്റി
അടിമത്വത്തിന്റെ നുകം
പേറി നാറുന്ന ജനങ്ങള്‍
ജനായത്തിമെന്ന പ്രതി
ഭാസത്തിന്റെ ബലിയാടുകള്‍!!!