കെട്ട്യോൻ ചത്തോൾക്കെന്തിനാ
പൊട്ടെന്നും
പൂവെന്നും
പൊന്നെന്നും
കേട്ടവളൊരു
ചോന്ന പൊട്ടു കുത്തി
ചോന്ന പൂ ചൂടി
ചോന്ന ചേലയും ചുറ്റി
നടന്നപ്പോൾ
ഓളൊരു കമ്മ്യൂണിസ്റ്റെന്ന്
ആരോ കാതോട് കാതോരം
മൊഴിഞ്ഞു.
ഓൾക്കിപ്പോ
നേരത്തെ ഉണരേണ്ട
പുട്ടും കടലേം
അപ്പോം മുട്ടയും
കറി വെയ്ക്കണ്ട.
നിറം വെക്കേണ്ട
തൊലി മിനുങ്ങേണ്ട.
ഫോണിൽ മിണ്ടി വരുന്നോർ ചിലർ
മേനിയളവ് ചോദിച്ചപ്പോൾ
ഓള് ഫേസൂക്കിൽ നിന്നും
ഒളിച്ചോടി
ഫോട്ടോ മാറ്റി
ഒരു പൂപ്പടം ഇട്ട്
ഇൻസ്‌റ്റയിൽ കുത്തി
ത്രെഡിൽ തൂങ്ങി
കെട്ട്യോൻ ചത്തോൾക്കെന്തിനാ
പൊട്ടെന്നും
പൂവെന്നും
പൊന്നെന്നും
കേട്ടവളൊരു
ചോന്ന പൊട്ടു കുത്തി
ചോന്ന പൂ ചൂടി
ചോന്ന ചേലയും ചുറ്റി
നടന്നപ്പോൾ
ഓളൊരു കമ്മ്യൂണിസ്റ്റെന്ന്
ആരോ കാതോട് കാതോരം
മൊഴിഞ്ഞു.
ഓൾക്കിപ്പോ
നേരത്തെ ഉണരേണ്ട
പുട്ടും കടലേം
അപ്പോം മുട്ടയും
കറി വെയ്ക്കണ്ട.
നിറം വെക്കേണ്ട
തൊലി മിനുങ്ങേണ്ട.
ഫോണിൽ മിണ്ടി വരുന്നോർ ചിലർ
മേനിയളവ് ചോദിച്ചപ്പോൾ
ഓള് ഫേസൂക്കിൽ നിന്നും
ഒളിച്ചോടി
ഫോട്ടോ മാറ്റി
ഒരു പൂപ്പടം ഇട്ട്
ഇൻസ്‌റ്റയിൽ കുത്തി
ത്രെഡിൽ തൂങ്ങി
കെട്ട്യോൻ ചത്തോൾക്കെന്തിനാ
പൊട്ടെന്നും
പൂവെന്നും
പൊന്നെന്നും
കേട്ടവളൊരു
ചോന്ന പൊട്ടു കുത്തി
ചോന്ന പൂ ചൂടി
ചോന്ന ചേലയും ചുറ്റി
നടന്നപ്പോൾ
ഓളൊരു കമ്മ്യൂണിസ്റ്റെന്ന്
ആരോ കാതോട് കാതോരം
മൊഴിഞ്ഞു.
ഓൾക്കിപ്പോ
നേരത്തെ ഉണരേണ്ട
പുട്ടും കടലേം
അപ്പോം മുട്ടയും
കറി വെയ്ക്കണ്ട.
നിറം വെക്കേണ്ട
തൊലി മിനുങ്ങേണ്ട.
ഫോണിൽ മിണ്ടി വരുന്നോർ ചിലർ
മേനിയളവ് ചോദിച്ചപ്പോൾ
ഓള് ഫേസൂക്കിൽ നിന്നും
ഒളിച്ചോടി
ഫോട്ടോ മാറ്റി
ഒരു പൂപ്പടം ഇട്ട്
ഇൻസ്‌റ്റയിൽ കുത്തി
ത്രെഡിൽ തൂങ്ങി
ഫോൺ ഒരേറു കൊടുത്തു.
പെണ്ണായാൽ
അതിനൊക്കെ ഒരു
ഗട് സ് വേണം.
കണ്ടവന്റെ കാറിൽ കേറാൻ
അവനോട് പായ്യാരം പറയാൻ
അന്യന്റെ പണസഞ്ചിയിൽ
കയ്യിട്ടു വാരാൻ..
ചോപ്പിട്ടാൽ
കമ്മ്യൂണിസ്റ്റ് ആകുമെന്നോ
ചെമ്പരത്തി ചെവീൽ ചൂടിയാൽ
പ്രാന്താകുമെന്നോ
ഓൾക്ക് അറീല്ലായിരുന്നു.
ഓൾക്ക് ഒന്നേ അറിയൂ
കവി പാടിയത് പോലെ
ഇനീം കണിക്കൊന്ന പൂക്കും
ഇനീം വിഷുവരും
ഓണം വരും
ഓളൊരു കര കാണാൻ
ഒറ്റയ്ക്ക് നീന്തും
ഒടുവിൽ ഒരു നാളിൽ
പോത്തിൻ പുറത്തേറി
കൂടെ കൂട്ടാൻ
കൃത്യമായി
ലെവൻ വരും
അന്നുമവൾ
മൂക്കിൽ പഞ്ഞിവെച്ചൊരുങ്ങും
നെടു നീളത്തിൽ
കാൽവിരൽ
കൂട്ടിക്കെട്ടി
കണ്ണും കാതും പൂട്ടി
മാനം കാണാതെ
മഴയറിയാതെ
വെന്തു പോയ
വെയിൽത്തുണ്ട് പോലെ
ആറടി മണ്ണ് മാത്രം
സ്വന്തമാക്കി
ചുമ്മാതങ്ങനെ
ചത്തു കിടക്കും.
.