Image

ദേ സലീം കൊമ്പത്ത് (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 17 April, 2025
ദേ സലീം കൊമ്പത്ത് (സുനിൽ വല്ലാത്തറ ഫ്ലോറിഡ)

 പ്രശസ്ത മിമിക്രി പാരഡി ഗാനങ്ങളുടെ ഉസ്താതും സിനിമ സംവിധായകനും നടനുമായ നാദിർഷായുടെ ഓണക്കാല ഹാസ്യ വിരുന്നായ ദേ മാവേലി കൊമ്പത്ത് എന്ന പരിപാടിയിൽ കൂടി മലയാളികൾക്ക് പരിചിതനായ അനുഗ്രഹീത കലാകാരൻ ആണ്‌ നടൻ സലിംകുമാർ 
           
എൺപതുകളുടെ മദ്ധ്യത്തിൽ ആരംഭിച്ച ഈ മുഴുനീള കോമഡി പ്രോഗ്രാം ആദ്യ കാലത്ത് ഓഡിയോ കാസറ്റുകളിൽ കൂടി ആണ്‌ ലോകം മുഴുവൻ ഉള്ള സ്രോതാക്കൾ ശ്രവിച്ചത് എങ്കിൽ പിന്നീട് സി ഡി ഇറങ്ങി തുടങ്ങിയ കാലത്ത് അതിലൂടെയും അതിന് ശേഷം ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകൾ ഉടലെടുത്തപ്പോൾ ഈ ഓണക്കാല ഹിറ്റ്‌ പ്രോഗ്രാം ജനകീയം ആവുകയും ചെയ്തു 
                     
മുൻനിര സിനിമ താരങ്ങൾ ആയ ദിലീപും ഇന്നസെന്റും കൂടാതെ കേരളത്തിലെ മിമിക്രി കലാകാരന്മാരുടെ തറവാടായ എറണാകുളം കേദ്രമാക്കി പ്രവർത്തിക്കുന്ന കലാഭവനിലെയും ഒരു പറ്റം കലാകാരന്മാർ അണിനിരന്ന ഈ ഹിറ്റ്‌ പ്രോഗ്രാമിൽ ഏറെ കയ്യടി നേടിയത് സലിംകുമാർ ആയിരുന്നു 
          
പിന്നീട് ദിലീപിന്റെയും നാദിർഷായുടെയും ശിങ്കിടിയായി തൊണ്ണൂറുകളുടെ ഒടുവിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച സലിംകുമാർ രണ്ടായിരത്തിൽ റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്തു സുരേഷ് ഗോപിയും ലാലും നായകന്മാർ ആയി അഭിനയിച്ച സൂപ്പർ ഹിറ്റ്‌ കോമഡി മൂവി തെങ്കാശി പട്ടണത്തിൽ മുഴുനീള ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ശ്രേദ്ധേയൻ ആകുന്നത് 
                
രണ്ടായിരത്തിരണ്ടിൽ ലാൽജോസ് സംവിധാനം ചെയ്തു ദിലീപും കാവ്യാമാധവനും നായികാ നായകന്മാർ ആയ ബോക്സ്‌ഓഫീസ് ഹിറ്റ്‌ മീശമാധവനിലെ വക്കീൽ വേഷം ചെയ്തതോടെ സലിംകുമാർ മലയാള സിനിമയിലെ അവിഭാജ്യ ഘടകം ആയിമാറി. പഴയകാല ഹാസ്യതാരങ്ങൾ ആയ കുതിരവട്ടം പപ്പുവും ശങ്കരാടിയും മൺമറയുകയും ഹാസ്യ വേഷങ്ങൾക്ക് പുതിയ ജാതകം എഴുതി മലയാളികളെ കുടു കൂടാ ചിരിപ്പിക്കുകയും ചെയ്ത ജഗതി ആക്‌സിഡന്റിൽ പെട്ടു അഭിനയ രംഗത്തു നിന്നും മാറിയതോടെ സലിംകുമാറിന്റെ ശുക്രൻ തെളിഞ്ഞു 
                
സിദ്ധിക്ക്ലാൽ, ലാൽജോസ്. റാഫി മെക്കാർട്ടിൻ തുടങ്ങിയ ഹിറ്റ്‌ സംവിധായകരുടെ ഹിറ്റ്‌ സിനിമകളിൽ കൂടി മുന്നേറിയ സലിംകുമാറിനെ തേടി രണ്ടായിരത്തിപത്തിൽ ആദാമിന്റെ മകൻ അബു എന്ന സിനിമയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും എത്തി 
                             
മോഹൻലാൽ സൂപ്പർസ്റ്റാർ ആയ കാലം മുതൽ അദ്ദേഹത്തിന്റെ ബാല്യകാലത്തും പിന്നീട് സിനിമയിലും സുഹൃത്തുക്കൾ ആയ ജി സുരേഷ് കുമാർ, പ്രിയദർശൻ, സനൽകുമാർ, മണിയൻപിള്ള രാജു, എം ജി ശ്രീകുമാർ ഇവർ തുടക്കത്തിലും ഷാജി കൈലാസ്, നന്ദു തുടങ്ങിയവർ പിന്നീടും കൂടി മലയാള സിനിമയിൽ ഒരു തിരുവനന്തപുരം ലോബി രൂപീകരിച്ചു. ഇവരായിരുന്നു ഏതാണ്ട് ഇരുപതു വർഷത്തോളം മലയാള സിനിമയെ നിയന്ത്രിച്ചിരുന്നത് 
                       
ദിലീപിന്റ മീശമാധവൻ ഹിറ്റും കടന്നു സൂപ്പർ ഹിറ്റായി ബോക്സ്‌ഓഫീസ് തരംഗം ആയി ജനകീയ നായകൻ എന്ന പേര് ദിലീപിന് ചാർത്തപ്പെട്ടതിനു ശേഷം തിരുവനന്തപുരം ലോബിയെ ചെറുക്കുവാൻ എറണാകുളത്തും ഒരു മലയാള സിനിമ ലോബി ഉടലെടുത്തു. അതിന് നേതൃത്വം കൊടുത്തത് ദിലീപ്, നാദിർഷാ, സലിംകുമാർ, ഹരിശ്രീ അശോകൻ സംവിധായകർ ആയ സിദ്ധിക്ക്, റാഫി മെക്കാർട്ടിൻ, ലാൽജോസ് എന്നിവർ ആയിരുന്നു. മഹാനടൻ മമ്മൂട്ടിയുടെ മൗന സമ്മതവും ഈ ലോബിക്കു ഉണ്ടായിരുന്നു എന്നാണ് പറഞ്ഞു കേൾക്കുന്നത് 
                         
ഈ എറണാകുളം ലോബിയുടെ മുഖ്യ വക്താവ് സലിംകുമാർ ആയിരുന്നു. ഇദ്ദേഹം വളരെ പാവവും സാധുവും ആത്മാർത്ഥതയും സ്നേഹവും ഉള്ള ആളാണെങ്കിലും ഒരു കുഴപ്പം ഉള്ളത് വേണ്ടിടത്തും വേണ്ടാത്തിടത്തും കയറി അഭിപ്രായം പറയും. ഒരു കുഴപ്പം ഉള്ളതെ അബദ്ധങ്ങൾ മാത്രെമേ പറയൂ എന്നുള്ളതാണ് 
                     
രണ്ടായിരത്തിപതിനേഴിൽ നടിയെ അക്രമിച്ച കേസ് കൊടുംബിരി കൊണ്ടിരിക്കുമ്പോൾ ഇദ്ദേഹം പരസ്യ പ്രസ്താവന നടത്തിയത് നടി ദിലീപിന് കുടുക്കിയതാണെന്നായിരുന്നു. ഉടൻ തന്നെ വീട്ടിൽ പാഞ്ഞെത്തിയ കളമശേരി പോലീസ് ഇദ്ദേഹത്തിനെതിരെ കേസ് എടുത്തു പറഞ്ഞയച്ചു 
                        
എറണാകുളത്തു തമ്മനം കവലയിൽ മീൻ കച്ചവടം നടത്തി പോപ്പുലറായ കോളേജു വിദ്യാർത്ഥിനിയും ഇപ്പോൾ സി പി എം സഹയാത്രികയും ആയ ഹനാൻ പോപ്പുലരിറ്റി കിട്ടി സിനിമയിൽ ഒക്കെ അഭിനയിക്കാൻ പോയി വീണ്ടും ഒരു മീൻകട തമ്മനത്തു തുടങ്ങിയപ്പോൾ ഉദ്ഘാടനം ചെയ്യിച്ചത് സലിംകുമാറിനെ കൊണ്ടാണ്. ഉദ്ഘടന പ്രസംഗത്തിൽ ഇദ്ദേഹം പറഞ്ഞു ഈ ബാലികയ്ക്കു കോളേജിൽ പോയി പഠിച്ചാൽ പോരേ എന്തിന്റെ കേടിനാണ് മീൻ കച്ചവടം നടത്തുന്നതെന്നു 
                          
പൊതുവെ കോൺഗ്രസ്‌ അനുഭാവിയായ സലിംകുമാർ മറ്റു പാർട്ടികളിലെ ചില നേതാക്കളും ആയി വ്യക്തി ബന്ധം നിലനിർത്തുന്നുണ്ട് അങ്ങനെ ഒരാളാണ് കണ്ണൂരിലെ സി പി എം നേതാവ് പി ജയരാജൻ രണ്ടായിരത്തിപത്തൊൻപതിലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച ജയരാജനെ വിജയിപ്പിക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ കൂടി പ്രസ്താവിച്ച സലിംകുമാർ കെ മുരളീധരൻ ജയരാജെന് എതിരെ മത്സരിക്കുവാൻ വന്നപ്പോൾ പറഞ്ഞു രണ്ടു പേരെയും ജയിപ്പിക്കണമെന്ന് 
                          
ഇപ്പോൾ കുറച്ചു കാലമായി യുവ തലമുറയെ ആക്ഷേപിച്ചും അവഹേളിച്ചും രംഗത്തു ഇറങ്ങിയിരിക്കുകയാണ് ഇദ്ദേഹം കഴിഞ്ഞ ആഴ്ച്ച കാറിൽ കോഴിക്കോടിനു യാത്ര ചെയ്യുമ്പോൾ ടീനേജേഴ്സ് മൊബൈൽ ഫോണിൽ സംസാരിക്കുന്നതു കണ്ടെന്നാണ് ഈ വിദ്ധ്വാന്റെ പുതിയ കണ്ടെത്തൽ 
.                             
അഞ്ചു വർഷം മുൻപ് ചിരിച്ചും കളിച്ചും നോർത്തു പറവൂരിലെ വീട്ടിൽ ഊണ് കഴിക്കുകയായിരുന്ന ഇദ്ദേഹം മരിച്ചു എന്ന് പറഞ്ഞു സോഷ്യൽ മീഡിയ മുഴുവൻ വൈറൽ ആയതാണ് ന്യൂ ജനറേഷനെ കുത്താൻ പോയി ഇനിയും അതുപോലെ ഒരു വാർത്ത നമ്മൾ കേൾക്കേണ്ടി വരുമോ 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക