വാഷിങ്ടണ്‍ : കാനഡ അമേരിക്കന്‍ ഐക്യനാടുകളുടെ 51-ാമത് സംസ്ഥാനമായാല്‍ കാനഡയുടെ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കൃത്രിമമായി വരച്ച അതിര്‍ത്തികള്‍ ഇല്ലാതാക്കുക, അതിര്‍ത്തികളില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാം, അപ്പോള്‍ എല്ലാം മികച്ചതാകുമെന്നും ട്രംപ് പോസ്റ്റില്‍ പറയുന്നു. നിലവില്‍ അമേരിക്ക കാനഡയ്ക്കായി പ്രതിവര്‍ഷം നൂറുകണക്കിന് ബില്യണ്‍ ഡോളറിന്റെ സബ്സിഡി ചെലവഴിക്കുന്നുണ്ടെന്നും, കാനഡ ഒരു സംസ്ഥാനമായി മാറാത്ത പക്ഷം ഈ സാമ്പത്തിക സഹായം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ട്രംപ് വ്യക്തമാക്കി.
ജനങ്ങളുടെ നികുതി പകുതിയാക്കി കുറയ്ക്കാനും സൈനിക ശക്തി വര്‍ധിപ്പിക്കാനും വ്യാപാര മേഖലയെ ഉയര്‍ത്താനും കഴിവുള്ള നേതാവിനെ വേണം തിരഞ്ഞെടുക്കേണ്ടതെന്ന് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് കുറിച്ചു.