എമ്പുരാനെന്ന സത്താനെ മറി കടന്ന് "തുടരും'' എന്ന മൂവി തമ്പുരാനായി കേരളത്തിൽ ബോക്സ് ഓഫീസ് തകർത്തു കൊണ്ടേയിരി ക്കുന്നു. ടിക്കറ്റ് കരസ്ഥമാ ക്കുവാൻ കഴിയാതെ പ്രേക്ഷകർ നേട്ടോട്ട മോടുന്ന കാഴ്ച്ച അതിശയ കരം തന്നെ.
എമ്പുരാൻ റിലീസ് ആയ ദിവസം തന്നെ ഞാൻ കണ്ട് കീശ കാലിയായതു മിച്ചമെന്നു പറയാം. ഒരു കറുത്ത കോട്ടിൽ മോഹൻലാൽ ഒരു റോബർട്ടിനെ പ്പോലെ പലതും ചെയ്യുമ്പോൾ അവിടെ ഒരു അഭിനയ കുലപതി താണു പോയത് ' സംവിധായകൻ പൃഥിരാജിൻ്റെ പൂർണ പരാജയം എന്നു തന്നെ പറയേണ്ടിയിരി ക്കുന്നു. ഒരു പക്ഷേ ദിലീപിൻ്റെ അസാന്നിദ്ധ്യ ത്തിലും മമ്മൂട്ടിയുടെ അഭാവത്തിലും പൃഥിക്കു പിടിച്ചു കയറുവാൻ ലാലേട്ടന് മൂക്കുകയർ ഇട്ടതാണോ യെന്നു സംശയിക്കേ ണ്ടിയിരിക്കുന്നു.
ലോകത്തിൽ നടമാടുന്ന അനീതികൾക്കും കൊള്ളകൾക്കും ബലാൽസംഗ ങ്ങൾക്കും പീഡനങ്ങൾ ക്കും ദൈവത്തിന് കടുത്ത ശിക്ഷ നൽകുവാൻ കഴിയുന്നില്ല -കാരണം ദൈവം അൽപം കരുണാമയ നായി പ്പോയി എന്നു പറയാം .അതിൽ പരിഭവം പൂണ്ട സിനിമാ നിർമ്മിതാക്കളും സംവിധായകനും കൂടി പിതാവിനും പുത്രനും ഇടയിൽ ഇരുട്ടിൽ വളർന്ന ലൂസിഫർ എന്ന ചെകുത്താനെ രക്ഷകനാക്കി ദൈവത്തെ ഇകഴ്ത്തി ക്കാട്ടുക യാണ് കഥയുടെ സാരാംശം .ഇതിൽ സമൂഹത്തിന് പഠിക്കുവാൻ എന്ത് ആശയമാളുള്ളത്.ഈ കഥയിൽ ദൈവത്തിനേക്കാൾ ശക്തി സാത്താൻ എന്ന് കാണിക്കുന്ന കാര്യം വളരെ കുലം കഷ മായി ചിന്തി ക്കേണ്ട സങ്കs കരമായ കാര്യമാണ്. ഇതൊരു സാത്താനിക് മൂവി തന്നെ . മദ്യവും മയക്കുമരുന്നും ലഹരിയും അഴിഞ്ഞാടുന്ന സമൂഹത്തിൽ വരും തലമുറയെ വഴിതെറ്റിക്കു വാനുള്ള ഒരു നിശബ്ദ ഗൂഢതന്ത്രം കാണു ന്നതിൽ ഞങ്ങൾ ഭയക്കുന്നുണ്ട്.
സാങ്കേതിക വിദ്യ ഉപയോഗിച്ച് അനേകം രംഗങ്ങൾ ചിത്രീകരിച്ചതി ലും മൻജു വാര്യരുടെ അഭിനയത്തിലും തൃപ്തിയുണ്ട് .50 കോടി യിൽ നിർമ്മിക്കാവുന്ന പടം ഹൈപ്പ് കൂട്ടുവാൻ വേണ്ടി 220 കോടി ആക്കി കാട്ടിയതിൽ എവിടെയൊക്കെ യോ വെള്ളപുത പ്പിക്കുവാനുള്ള കഠിന ശ്രമം നടന്നിരുന്നോ യെന്ന് Ed തെളിയിക്കട്ടെ.
ഒരു കൽക്കുരിശ് തകർക്കുവാൻ ഇറാക്കിൽ വരെ പോയി ചിത്രീകരിച്ച രംഗം കാണുവാൻ ഇടയായി .ഇത് ഒരു പക്ഷേ ക്രിസ്തീയ വിഭാഗത്തെ ഒന്നു പ്രകോപിക്കു വാനാണോ യെന്നു തോന്നിപ്പോകു ന്നതിൽ പരിഭവമരുത് .എന്നാൽ ക്രിസ്തീയ വിഭാഗം ഒരു കൽക്കുരി ശിലല്ല ജീവനുള്ള ദൈവത്തിലാണ് വിശ്വസിക്കുന്ന തെന്നും , വിഗ്രഹത്തെ ആരാധിക്കുന്ന വരല്ല ആ വിഭാഗ മെന്നും , ക്രിസ്തീയ സഹോദരങ്ങളുടെ മൗനം കണ്ട് മനസ്സിലാക്കട്ടെ.
പണ്ടെങ്ങോ ഒരു വർഗ്ഗീയ കലാപം നടന്നതു തെറ്റു തന്നെസമ്മതിക്കുന്നു. പക്ഷെ അതെല്ലാം ജനങ്ങൾ മറന്ന് പരസ്പരം സ്നേഹിച്ചു കൊണ്ടിരിക്കുന്ന സന്തോഷ വേളയിൽ അത് വീണ്ടും പൊടി തട്ടി യെടുത്ത് ജനങ്ങളുടെ ബ്രയിനിൽ വീണ്ടും വിഷം സിറിഞ്ചിൽ കുത്തി വെയ്ക്കേണ്ട ആവശ്യ മുണ്ടായിരുന്നോ? നിങ്ങളുടെ ലക്ഷ്യം എന്താണ്? വീണ്ടും ഒരു വർഗ്ഗീയ ലഹള ആയിരുന്നോ?ഇതിന് ഉത്തരം നൽകിയേ പറ്റുകയുള്ളു .
പുതിയ ചില സങ്കേതിക വിദ്യയിൽ സിനിമയിലെ രംഗങ്ങൾ മനോഹര മാക്കിയ തൊഴിച്ചാൽ ഇതിൽ എവിടെ യാണ് കഥാതന്തു? പൃഥിരാജ് തൽക്കാലം സംവിധാനം നിർത്തി അഭിനയരംഗ ത്തേക്കു ശ്രദ്ധപതി തിക്കുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം .6 മാസം പട്ടിണികിട ന്നും മെലിഞ്ഞും കഷ്ടപ്പെട്ടും ആടുകളുടെ ഇടയിൽ കിടന്ന ആകഠിന പ്രയഗ്നത്തിൻ്റെ വില കളയരുത് സുഹൃത്തേ! എന്തായാലും 24 വെട്ടു കഴിഞ്ഞ് കട്ടപ്പുറത്ത് കയറി ഇരിക്കുന്ന എമ്പുരാനെ തകർത്തെറിഞ്ഞ് കൊണ്ട് പുതിയ ഇടിവെട്ടു പടം 'തുടരും' ബോക്സ് ഓഫീസ് തകർത്തു കോണ്ടേയിരിക്കുന്നു.
തരുൺ മൂർത്തിയെന്ന മികച്ച സംവിധായകൻ മോഹൻലാലിനെ വീണ്ടും പഴയ ലാലേട്ടനാക്കി യിരിക്കുന്നു, മാത്രമല്ലനമുക്ക് ഒരു തകർപ്പൻ വില്ലനേ ക്കൂടി അരങ്ങത്ത് സമ്മാനിച്ചിരി ക്കുന്നു- മിസ്റ്റർ പ്രകാശ് വർമ്മ എന്ത് തനിമയാർന്ന അഭിനയ പാടവം ഒരു രക്ഷയുമില്ല തകർപ്പൻ. ബാംഗ്ളൂരിൽ വൻ പരസ്യകമ്പനി നടത്തി പേരെടുത്ത അതുല്യ പ്രതിഭയാണ്. പുതിയ ശൈലിയിൽചിരിച്ചു കൊണ്ട് ശത്രുവിനെ കൊല്ലുന്ന പുതിയ വില്ലൻ കഥാപാത്രം .മലയാള സിനിമക്ക് തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു. തുടർന്നാൽ ലാലേട്ടനേയും വെല്ലുന്ന അതുല്യപ്രതിഭ. കുതിരവട്ടം പപ്പുവിൻ്റെ മകൻ ബിനു പപ്പു പിതാവിൻ്റെ കഴിവ് തനിക്കു മുണ്ടെന്ന് ഈ സിനിമയിൽ അടിവരയിട്ടു പറഞ്ഞിരി ക്കുന്നു. ശോഭനയുടെ തമിഴ്ചുവയുള്ള സംസാരം കഥാപാത്രത്തിന് മികച്ച ഒർജിനാലിറ്റി തീർത്തിട്ടുണ്ട്. മോഹൻലാൽ ഊതിക്കാച്ചിയ പൊന്നായി ആദ്യാവസാനം തിളങ്ങിനിൽ ക്കുന്നകാഴ്ച .കണ്ണിൽ പോലും ഭാവത്തിൻ്റെ തിളക്കം.
ദുരഭിമാന ക്കൊലയിൽ ഇന്ത്യമങ്ങിയിരി ക്കുന്ന വേളയിൽ അത് ക്യാമറയുടെ കണ്ണിൽ ഒപ്പിയെടുത്ത് അവസാനം ഒരു നല്ല മെസേജ് പ്രേക്ഷകർക്കു കിട്ടുമ്പോൾ തൃപ്തിയായി തീയേറ്ററിൽ നിന്നും മുടക്കിയ കാശ് മുതലായി എന്ന് ഉരുവിട്ടു കൊണ്ട് ഊരിലേക്കു സന്തോഷമായി മടങ്ങാം.
ഒരു വലിയ സസ്പെൻസ് ഒരുക്കി പ്രേക്ഷകരെ നിശബ്ദരാക്കി മുൾ മുനയിൽ നിർത്തുന്ന പല മുഹൂർത്തങ്ങൾ .കഥ ഞാൻ പറയുന്നില്ല പറഞ്ഞ് സസ്പെൻസ് കളയുന്നില്ല .എങ്കിലും നല്ല ദൃശ്യ ആവിഷ് ക്കാരങ്ങൾ ക്യാമറ യെ ഉയരങ്ങളി ലെത്തിച്ചിട്ടുണ്ട്.ഇടവേളക്കു ശേഷമാണ് കഥയുടെ മർമ്മത്തിലേ ക്കു കടക്കുന്നത്. മികച്ച സംവിധാനം നല്ല സംഭാഷണം .റോമാൻസും തമാശും അധികമില്ലെ ങ്കിലും സസ്പെൻസ് നമ്മെ പിടിച്ചിരുത്തുക തന്നെ ചെയ്യും.
അധികം ഹൈപ്പ് ഇല്ലാതെ ശാന്തമായി ഇറങ്ങിയ മൂവി പ്രേക്ഷകരാൽ ഹൈപ്പ് ആക്കി യെടുത്തു വെന്നു പറയുന്നതിൽ സംശയമില്ല .തരുൺ മൂർത്തിയുടെ സംവിധാന ത്തിൽ ''തുടരും '' എന്ന സിനിമ തകർത്തു വാരുക മാത്രമല്ല ,ലാലേട്ടനെ വീണ്ടും തുടരാൻ അനുവദിക്കുക തന്നെ ചെയ്യും .കാണാത്തവർ ഇന്നു തന്നെ കാണുക . നന്ദി