Image

'ഐം ഗെയിമി'ൽ ദുൽഖറിനൊപ്പം സംയുക്ത വിശ്വനാഥനും പ്രധാന വേഷത്തിൽ.

രഞ്ജിനി രാമചന്ദ്രൻ Published on 07 May, 2025
'ഐം ഗെയിമി'ൽ ദുൽഖറിനൊപ്പം സംയുക്ത വിശ്വനാഥനും പ്രധാന വേഷത്തിൽ.

ദുൽഖർ സൽമാൻ നായകനാകുന്ന നാഹാസ് ഹിദായത്ത് ചിത്രം 'ഐം ഗെയിമി'ൽ നടി സംയുക്ത വിശ്വനാഥനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. സിനിമയുടെ സംവിധായകൻ നാഹാസ് ഹിദായത്താണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കഴിവുറ്റ അഭിനേത്രിയായ സംയുക്ത വിശ്വനാഥൻ സിനിമയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്നും, ഇത് സിനിമയ്ക്ക് കൂടുതൽ മനോഹാരിത നൽകുമെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

'ഐം ഗെയിം' ദുൽഖർ സൽമാൻ്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു മലയാള സിനിമയാണ്. മെയ് മൂന്നാം തീയതിയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഈ സിനിമ വളരെ വലിയ ലക്ഷ്യങ്ങളുള്ള ഒരു പ്രോജക്റ്റ് ആണെന്ന് ദുൽഖർ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
ചിത്രീകരണത്തിന് തൊട്ടുമുന്‍പ് പ്രശസ്ത തമിഴ് സംവിധായകൻ മിഷ്കിനും സിനിമയുടെ ഭാഗമായി എത്തിയിരുന്നു. ദുൽഖറിനൊപ്പം ആൻ്റണി വർഗീസ്, തമിഴ് നടൻ കതിർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സംയുക്ത വിശ്വനാഥനും പ്രധാന താരനിരയിലേക്ക് എത്തുന്നു .

ചീട്ടുകളിയുടെ ചിത്രവും, ബാൻഡേജ് ഒട്ടിച്ച ഒരു കൈയുടെ ചിത്രവുമുള്ള സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ദുൽഖറും ജോം വർഗീസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. സജീർ ബാബ, ബിലാൽ മൊയ്ദു, ഇസ്മായിൽ അബൂബക്കർ എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രസംയോജനം ചമൻ ചാക്കോയും, സംഗീതം ജേക്സ് ബിജോയും നിർവ്വഹിക്കുന്നു.

 

 

 

 

English summary:

Samyuktha Viswanathan joins Dulquer in a lead role in I'm Game.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക