Image

അമ്മയെ വായിക്കുമ്പോൾ (മാതൃദിന രചന: രമാ പിഷാരടി)

Published on 09 May, 2025
അമ്മയെ വായിക്കുമ്പോൾ (മാതൃദിന രചന: രമാ പിഷാരടി)

ഭൂമിയാകുന്ന ചിത്രപടത്തിൽ
 

ചായമെല്ലാം നിറഞ്ഞ് തൂവുമ്പോൾ

സ്വപ്നജാഗ്രത്തിൽ ഗർഭഗൃഹത്തിൽ-

നൃത്തമാടുന്ന മായാജലത്തിൽ-
 

ഇത്തിരിപ്പോന്ന കയ്യാൽ വരച്ച
 

ചിത്രമായിരുന്നമ്മയാം ഭാഷ..

 

കണ്ണുനീരിൽ കുതിർന്ന് പോകുമ്പോൾ-

മന്ദഹാസമായമ്മയാം ഭാഷ!

മണ്ണടുപ്പ് പുകഞ്ഞ് കത്തുമ്പോൾ-

മഞ്ഞ് പോലെ കുളിർന്നമ്മഭാഷ..

തീക്കനലിലായ് പൊള്ളിവീഴുമ്പോൾ-

ചാറ്റലിൻ മഴയമ്മയ്ക്ക് ഭാഷ..

പേക്കിനാവിൽ നടുങ്ങിവിറക്കേ-

പൂക്കളായി വിരഞ്ഞമ്മഭാഷ

 

എത്രനാളായ് വരയ്ക്കാൻ ശ്രമിച്ചു,

അക്ഷരങ്ങളെ ചേർത്ത് വായിച്ചു.

നിത്യസാധകമെങ്കിലുമിന്നും-

സത്യമാണതപൂർണ്ണമാം ചിത്രം..!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക