ഞാന്‍ വേടനല്ല! തമ്പ്രാനല്ലാ!
കാടനല്ല, കാഫിറുമല്ല-
അച്ചായനോ ആരാച്ചാരുമോ മല്ല
പിന്നെയോ? ഹാാ പിന്നെയോ?
മനിതനില്‍ മൂല്യം കാണും,
പ്രകൃതി തന്‍ നിയമം കാക്കും,
നശ്വരനാം മനുജന്‍ മാത്രം!
നിന്റെ..... ഓരോ.... എന്റെ
നമ്മന്റെ....ആഹാ..... അവരുടെ
സ്വതഭാവപ്രകടനങ്ങള്‍ ഗോത്ര സംസ്‌ക്കാരമാവില്ല.
ഓര്‍ക്കുക..... അതെ.... ഓര്‍ക്കുക!
നമ്മളൊന്നായ് പങ്കിടേണ്ട ഭൂമിയെന്ന ദേഹിയെ
വിവേക വിചിന്തന കഴിവുകളെ....
കൊണ്ടാടിടാം.... അതെ.... കൊണ്ടാടിടാം
'സ്‌നേഹമെന്ന ലഹരിയെ'
കള്ളിനും കഞ്ചാവിനുമപ്പുറം.