Image

റൊമാന്റിക് കോമഡി മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ലവ് യു ബേബി -യുടെ ഫസ്റ്റ് ലുക്ക് പുറത്ത് .........

പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ Published on 09 May, 2025
റൊമാന്റിക് കോമഡി മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം ലവ് യു ബേബി -യുടെ ഫസ്റ്റ് ലുക്ക് പുറത്ത് .........

എസ് എസ് ജിഷ്ണുദേവ് തിരക്കഥ എഴുതി സംവിധാനം നിര്‍വഹിച്ച റൊമാന്റിക് കോമഡി മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം 'ലവ് യു ബേബി ' യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ആയി.

അരുണ്‍ കുമാര്‍ , ജിനു സെലിന്‍ എന്നിവരാണ് നായികാ നായക കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. ടി സുനില്‍ പുന്നക്കാട്, ബേബി എലോറ എസ്തര്‍, അഭിഷേക് ശ്രീകുമാര്‍, അരുണ്‍കുമാര്‍ എസ് എസ്, അഡ്വ. ആന്റോ എല്‍ രാജു, സിനു സെലിന്‍, ധന്യ എന്‍ ജെ, ജലതാ ഭാസ്‌കര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങള്‍ ചെയ്തിരിക്കുന്നു.

ക്യാമ്പസ് പശ്ചാത്തലത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ഈ റൊമാന്റിക് മ്യൂസിക്കല്‍ ഷോര്‍ട്ട് ഫിലിം പോണ്ടിചേരി, തിരുവനന്തപുരം എന്നീ ലൊക്കേഷന്‍സിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

ബിപിന്‍ എ ജി ഡി സി, ദേവിക എന്നിവര്‍ നൃത്തസംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ദേവസംഗീതിന്റെ സംഗീതത്തില്‍ എബിന്‍ എസ് വിന്‍സെന്റ് മ്യൂസിക് പ്രോഗ്രാമിങ്, മിക്‌സിങ് എന്നിവ നിര്‍വഹിച്ചിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് സാംസണ്‍ സില്‍വയാണ്. സംവിധായകനായ എസ് എസ് ജിഷ്ണുദേവ് തന്നെയാണ് സിനിമാറ്റോഗ്രാഫി, എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത്.

ആവിഷ കര്‍ക്കി ചമയം കൈകാര്യം ചെയ്തപ്പോള്‍ വസ്ത്രാലങ്കാരം ശ്രീജ ഹരികുമാര്‍ നിര്‍വഹിച്ചു. പബ്ലിസിറ്റി ഡിസൈന്‍ പ്രജിന്‍ ഡിസൈന്‍സ്, പി ആര്‍ ഓ - അജയ് തുണ്ടത്തില്‍ ........

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക