Image

വിവാദ വിഷയങ്ങളിൽ മൗനം അവലംബിക്കില്ലെന്നു തെളിയിച്ച മാർപാപ്പ (പിപിഎം)

Published on 09 May, 2025
വിവാദ വിഷയങ്ങളിൽ മൗനം അവലംബിക്കില്ലെന്നു തെളിയിച്ച മാർപാപ്പ (പിപിഎം)

മൃദുഭാഷിയും നന്നേ നിയന്ത്രണം പാലിക്കുന്ന ആളുമായ പോപ്പ് ലിയോ 14 വിവാദ വിഷയങ്ങളിൽ മൗനം അവലംബിക്കാറില്ലെന്നു അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലും പ്രഭാഷണങ്ങളിലും അഭിമുഖങ്ങളിലും  തെളിവുണ്ട്. അഭിപ്രായങ്ങൾ നിഗൂഢമാക്കി വച്ച ശീലം പുതിയ പാപ്പയ്ക്കു ഇല്ല എന്നു ചുരുക്കം.

ഫ്രാൻസിസ് പാപ്പയെ പോലെ, ഭൂമിയുടെ ആരോഗ്യം കാക്കാൻ വിശ്വാസികൾക്ക് ഉത്തരവാദിത്തം ഉണ്ടെന്നു ലിയോ 14ആമനും വിശ്വസിക്കുന്നു. കാലാവസ്ഥാ മാറ്റം യാഥാർഥമാണ്. ഇക്കാര്യത്തിൽ കേവലം വാക്കുകൾ പോരാ എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്.

"പ്രകൃതിയുടെ മേലുള്ള ആധിപത്യം സമഗ്രാമാവാൻ പാടില്ല," അദ്ദേഹം പറഞ്ഞിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും പരസ്പരപൂരകമാവണം.

സാങ്കേതിക പുരോഗതി കൊണ്ടുവന്ന അപകടങ്ങളെ കുറിച്ചും പാപ്പാ പറഞ്ഞിട്ടുണ്ട്. വത്തിക്കാനിലെ സോളാർ-ഇലക്ട്രിക്ക് കാർ ഉപയോഗവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സ്വവർഗാനുരാഗികളെ സമൂഹത്തിന്റെ ഭാഗമാക്കണമെന്ന ഫ്രാൻസിസ് പാപ്പയുടെ അഭിപ്രായത്തോട് പക്ഷെ അദ്ദേഹത്തിനു യോജിപ്പില്ല. തിരുവെഴുത്തുകൾക്കു വിരുദ്ധമായ ജീവിത രീതികൾ പാടില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അബോർഷനോട് എതിർപ്പു തന്നെ

കത്തോലിക്കാ സഭയുടെ ഗർഭഛിദ്ര വിരുദ്ധ നിലപാടിനെ പോപ്പ് ലിയോ ശരിവച്ചിട്ടുണ്ട്. മനുഷ്യ ജീവനെ എക്കാലവും സംരക്ഷിക്കണം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.

2017ൽ അബോർഷനെ അപലപിക്കുന്ന ന്യൂ യോർക്ക് ആർച്  ബിഷപ് തിമോത്തി ഡോളൻറെ ലേഖനം അദ്ദേഹം റീ-ട്വീറ്റ് ചെയ്തിരുന്നു. അതിൽ പറഞ്ഞിരുന്നു: "അമ്മയുടെ ഗർഭപാത്രം പ്രഥമ അഭയമാണ് -- നിരാലംബനായ, നിരപരാധിയായ, ദുർബലനായ, ചെറുശിശു സുരക്ഷിതനും പരിപോഷണം ലഭിക്കുന്നവനുമായി കഴിയുന്ന ഇടം."

വധശിക്ഷയെ ലിയോ മാർപാപ്പ എതിർത്തിട്ടുണ്ട്. ലോകമൊട്ടാകെ അത് നിർത്തണം എന്ന ഫ്രാൻസിസ് പാപ്പയുടെ ആഹ്വാനം അദ്ദേഹം ഉൾക്കൊണ്ടിരുന്നു. 2015 മാർച്ച് 5നു അദ്ദേഹം എക്‌സിൽ കുറിച്ചു: "വധശിക്ഷ അവസാനിപ്പിക്കേണ്ട കാലമായി."

ദയാവധത്തിന് എതിര്

ദയാവധത്തെ പിന്തുണയ്ക്കരുതെന്നു ലിയോ മാർപാപ്പ 2016ൽ ആഹ്വാനം ചെയ്തിരുന്നു. അതിനു നിയമപിൻബലമുളള ബെൽജിയത്തിലെ പൗരന്മാർ കാനഡയിലെ പൗരന്മാരോട് അതിനെ പിന്തുണയ്ക്കരുതെന്നു അഭ്യർഥിക്കുന്ന പോസ്റ്റ് അദ്ദേഹം റീ-ട്വീറ്റ് ചെയ്തു.

മാർപാപ്പയാവാൻ സാധ്യതയുണ്ടെന്നു കർദിനാൾ പ്രെവോസ്റ്റ് സഹോദരനോടു മുൻകൂട്ടി സൂചിപ്പിച്ചു (പിപിഎം) 

വിവാദ വിഷയങ്ങളിൽ മൗനം അവലംബിക്കില്ലെന്നു തെളിയിച്ച മാർപാപ്പ (പിപിഎം)  

പുതിയ മാർപാപ്പയുടെ പേരിന് പിന്നിലെ രഹസ്യം. 

ട്രംപിന്റെ നിലപാടുകളിൽ വിയോജിപ്പുള്ള പുതിയ മാർപാപ്പ  

പോപ്പ് ലിയോ-14: രാജകുമാരനല്ല, സാധാരണക്കാരുടെ ഇടയൻ 

അമേരിക്കയിൽനിന്ന് മാർപാപ്പ: ലിയോ പതിനാലാമൻ (റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്) 

വിവ ഇൽ പാപ്പാ: പുതിയ പാപ്പക്ക് സ്വാഗതം 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക