Image

പുതിയ മാർപാപ്പയ്ക്ക് മോദിയും രാഹുൽ ഗാന്ധിയും ആശംസകൾ അറിയിച്ചു (പിപിഎം)

Published on 09 May, 2025
പുതിയ മാർപാപ്പയ്ക്ക് മോദിയും രാഹുൽ ഗാന്ധിയും ആശംസകൾ അറിയിച്ചു (പിപിഎം)

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പോപ്പ് ലിയോ 14ആമനു പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ഉൾപ്പെടെ ഇന്ത്യൻ നേതാക്കൾ ആശംസകൾ അറിയിച്ചു.

അദ്ദേഹത്തിന്റെ നേതൃത്വം ലോകത്തു സമാധാനവും സൗഹാർദവും വളർത്തുമെന്നു മോദി പ്രത്യാശ പ്രകടിപ്പിച്ചു. "ഇന്ത്യൻ ജനതയുടെ ആത്മാർഥമായ അഭിനന്ദനവും ആശംസകളും ഞാൻ പോപ്പ് ലിയോ 14ആമനെ അറിയിക്കുന്നു," മോദി പറഞ്ഞു. 

രാഹുൽ ഗാന്ധി പറഞ്ഞു: "പോപ്പ് ലിയോ 14ആമന് അഭിനന്ദനങ്ങൾ. അങ്ങയുടെ നേതൃത്വം സമാധാനവും അനുകമ്പയും മനുഷ്യ വംശത്തിനു സേവനവും സാധ്യമാക്കട്ടെ. ഈ ആഹ്ളാദ മുഹൂർത്തത്തിൽ ആഗോള കത്തോലിക്കാ സമൂഹത്തിനു എന്റെ ആശംസകൾ."

Modi, Rahul congratulate the new Pope 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക