Image

സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് പുരസ്‌കാരം ജെസന്‍ ജോസഫിന്

Published on 13 May, 2025
 സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക് പുരസ്‌കാരം ജെസന്‍ ജോസഫിന്

സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സിനിമ സാഹിത്യ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'റാസ' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച പുതുമുഖ നടനായി ജെസന്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ജെസന്‍ ജോസഫ്, കൈലേഷ് എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ രചനയും സംവിധായകനും ജെസന്‍ ജോസഫ് തന്നെയാണ്.


ഹൈമാസ്റ്റ് സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം ഈ മാസം പതിനാറിന് തിയേറ്ററുകളിലെത്തും. മിഥുന്‍ നളിനി, ജാനകി ജീത്തു, ജിപ്‌സാ ബീഗം, മജീദ്,സലാഹ്, സുമാ ദേവി, ബിന്ദു വരാപ്പുഴ, ദിവ്യാ നായര്‍, ജാനകിദേവി, ബെന്നി എഴുകുംവയല്‍, ബെന്നി കലാഭവന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.


ചിത്രത്തിന്റെ ഛായാഗ്രഹണം ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍ നിര്‍വഹിക്കുന്നു. ജെസന്‍ ജോസഫ് അനസ്സ് സൈനുദ്ദീന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് അസസ്സ് സൈനുദ്ദീന്‍, ജാനകി ജിത്തു, വിനീഷ് പെരുമ്പള്ളി എന്നിവര്‍ സംഗീതം പകരുന്നു. മധു ബാലകൃഷ്ണന്‍, നജീം അര്‍ഷാദ്, പന്തളം ബാലന്‍,അജിന്‍ രമേഷ് എന്നിവരാണ് ഗായകര്‍. എഡിറ്റര്‍: ഹാരി മോഹന്‍ദാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഫിബിന്‍ അങ്കമാലി, കല: രാമനാഥ്, മേക്കപ്പ്: അനൂപ് സാബു, വസ്ത്രാലങ്കാരം: വിനു ലാവണ്യ, പരസ്യകല: മനോജ് ഡിസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് കണ്ടിയൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍: അരുണ്‍ ചാക്കോ, ഷനീഷ്,സംഘട്ടനം: മുരുകദാസ്, വിഎഫ്എക്‌സ്: സ്റ്റുഡിയോ മൂവിയോള, വിതരണം-ബിഗ് മീഡിയ, പി ആര്‍ ഒ: കാസാബ്ലാങ്കാ ഫിലിം ഫാക്ടറി


മികച്ച നടനായി ജാഫര്‍ ഇടുക്കി (ചാട്ടുളി) മികച്ച നടി രോഷ്‌നി മധു (ഒരു കഥ പറയും നേരം) മികച്ച സ്വഭാവ നടനായി അലന്‍സിയര്‍ (ആഴം) മികച്ച സ്വഭാവ നടിയായി ലതാ ദാസും( ലാന്‍ഡ് ഓഫ് സോളമന്‍) അര്‍ഹരായി. സൊസൈറ്റി ചെയര്‍മാന്‍ സജിന്‍ ലാല്‍, ജൂറി ചെയര്‍മാന്‍ ബാലു കിരിയത്, വൈസ് ചെയര്‍മാന്‍ കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ജൂറി അംഗം ഡോ. ശ്രീദേവി നാരായണന്‍, ഫെസ്റ്റിവല്‍ സെക്രട്ടറി ബീന ബാബു, സലില്‍ ജോസ്, പ്രിയങ്ക സതീഷ്, അശോക് കുമാര്‍, മനോജ് രാധാകൃഷ്ണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക