തുടച്ചയായി 100 ദിവസങ്ങളില്‍ മുടങ്ങാതെ 100 ചരിത്രപരമായ അറിവുകള്‍ പങ്കുവെച്ച് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി. സംവിധായകനും നിര്‍മ്മാതാവുമായ നിര്‍മല്‍ ബേബിയുടെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയാണ് കഴിഞ്ഞ 100 ദിവസങ്ങളായി മുടങ്ങാതെ ചരിത്രപരമായ അറിവുകള്‍ പകരുന്ന വീഡിയോകള്‍ റീല്‍സുകളായും, യൂട്യൂബ് ഷോര്‍ട്‌സുകളുമായും പങ്കുവെച്ചത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും, പി. എസ്. സി. പഠിക്കുന്നവര്‍ക്കും എല്ലാവര്‍ക്കും ഉപകാരപ്പെടുന്ന തരത്തില്‍ എ. ഐ. സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പെട്ടന്ന് മനസ്സില്‍ പതിയുംവിധം മികച്ച ദൃശ്യങ്ങളിലൂടെയാണ് ഈ വീഡിയോകള്‍ ഒരുക്കിയത്. കൂടുതലും വയനാട് സംബന്ധിച്ചുള്ള ചരിത്ര വിവരങ്ങളാണ് ഇതുവരെ പുറത്തിറക്കിയവയില്‍ കൂടുതലെങ്കിലും ലോകോത്തര ചരിത്ര വിഷയങ്ങളടങ്ങിയ വീഡിയോകളും ഇവയില്‍ പെടുന്നു.
വയനാടിന്റെ സ്വര്‍ണ്ണഖനന ചരിത്രം പ്രമേയമാക്കി കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഉള്‍പ്പടെ രാജ്യത്തിനകത്തും പുറത്തുമായി ധാരാളം അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'തരിയോട്' എന്ന ഡോക്യൂമെന്ററിയിലൂടെയാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ശ്രദ്ധനേടുന്നത്. തുടര്‍ന്ന് മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫുട്ടേജ് സിനിമയായ 'വഴിയെ'യുടെ നിര്‍മ്മാണത്തിലൂടെ പ്രശസ്ത ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സിനെ ഇന്ത്യന്‍ സിനിമയിലേയ്ക്ക് കൊണ്ടുവരാന്‍ സാധിച്ചതിലൂടെ ഇന്ത്യയ്ക്ക് പുറമെയും കാസാബ്ലാങ്കാ ഫിലിം ഫാക്ടറി ശ്രദ്ധ നേടി.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടൈം ലൂപ്പ് ചിത്രമായ ഡ്രെഡ്ഫുള്‍ ചാപ്റ്റേഴ്സാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ നിര്‍മ്മാണത്തില്‍ അവസാനമായി പുറത്തിറങ്ങിയ ചിത്രം. കന്നഡ ചിത്രമായ 'അന്തിമ ക്ഷണഗളു' എന്ന ഹൊറര്‍ ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യാനായുള്ളത്. ഓസ്ട്രേലിയന്‍ ഇതിഹാസ താരം റോജര്‍ വാര്‍ഡ് അതിഥി വേഷത്തിലെത്തുന്ന, മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ചിത്രമായ 'ഡിസീസ് എക്‌സ്: ദി സോംബി എക്‌സ്പിരിമെന്റ്' എന്ന സോംബി ചിത്രമാണ് അടുത്തതായി ഷൂട്ടിംഗ് ആരംഭിക്കാനൊരുങ്ങുന്ന ഇവരുടെ ചിത്രം.
ഡോക്യൂമെന്ററി ചിത്രമായ തരിയോടിന്റെ സിനിമാറ്റിക് റീമേക്ക് 'തരിയോട്: ദി ലോസ്റ്റ് സിറ്റി' എന്ന വരാനിരിക്കുന്ന ചരിത്ര സിനിമ ഹോളിവുഡില്‍ നിന്നടക്കമുള്ള നടന്മാരുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും പേരുകളുള്‍പ്പെടെയാണ് പ്രഖ്യാപിച്ചതെന്നതും ഈ കമ്പനിയുടെ വലിപ്പം വ്യക്തമാക്കുന്നു. ഐ എം ഡി ബി-യില്‍ നിന്നുമുള്ള വിവരങ്ങളനുസരിച്ച് നിലവില്‍ പത്തില്‍ കൂടുതല്‍ സിനിമകളാണ് കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇവയില്‍ കൂടുതലും ഹിസ്റ്ററി, ഹൊറര്‍, മിസ്റ്ററി സിനിമകളാണ്.
Facebook post: https://www.facebook.com/share/p/1C5cda3hg1