പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. പേര് പോലെ തീർത്തും വ്യത്യസ്തമായ രീതിയിലാണ് ഈ പോസ്റ്ററും അണിയറപ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. ഈ പോസ്റ്റർ മൂന്ന് മാസത്തെ സമയമെടുത്ത് കാന്‍വാസില്‍ ഓയില്‍ പെയിന്റിങ്ങിലൂടെയാണ് ഒരുക്കിയിരിക്കുന്നത്. പ്രമുഖ ഡിസൈനറായ 'എയിസ്തെറ്റിക് കുഞ്ഞമ്മ'യാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഭ്രമയുഗത്തിന്റെ പോസ്റ്ററും ഇവര്‍ തന്നെയാണ് ഒരുക്കിയത്.
അതേസമയം സിനിമ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന് ശേഷം ഹൊറർ ത്രില്ലർ എന്ന സിനിമാ വിഭാഗത്തിന്റെ സാധ്യതകൾ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. ‘ഡീയസ് ഈറേ ’യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ.
English summary:
The poster of 'Dears Irae' carries the magic of oil painting; a result of three months of effort.