ന്യൂ യോർക്ക് : യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്റെ പുതു സാരഥികൾ ബ്ലിറ്റ്സ് പോൾ-ബിനോയി ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ഉത്‌ഘാടനവും ഈസ്റ്റർ വിഷു ആഘോഷവും ഗംഭീരമായി നടന്നു. പ്രഗത്ഭരായ അതിഥികളുടെ സാന്നിധ്യവും അതിമനോഹരമായ കലാപരിപാടികളും രുചി വൈവിധ്യം നിറഞ്ഞ ഭക്ഷണവും പരിപാടിയെ പ്രിയങ്കരമാക്കി.
മെയ് 4 ന് 100 Underhill St, Yonkers ൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് ബ്ലിറ്റ്‌സ് പോളും സെക്രട്ടറി ബിനോയിയും പരിപാടി ഭദ്രദീപം തെളിച്ചു ഉദ്‌ഘാടനം ചെയ്തു.
രാജമാണിക്യം ഐ എ എസ് , ഡി ഐ ജി നിശാന്തിനി ഐ പി എസ് , സിറ്റി കൌൺസിൽ മെമ്പർ ആന്റണി മീരാന്റെ ,റോക്‌ലാൻഡ് കൗണ്ടി ലജിസ്ലേറ്റർ ആനി പോൾ എന്നിവർ സന്നിഹിതരായിരുന്നു
അതിഥികളെ LIZ പോളും എവെരി തോമസും ചേർന്ന് പൂച്ചെണ്ട്കൊടുത്തു സ്വീകരിച്ചു.
സെക്രട്ടറി ബിനോയിയുടെ സ്വാഗത പ്രസംഗത്തോടുകൂടി പരിപാടികൾ ആരംഭിച്ചു . ടീന ആശിഷ് എംസി ആയിരുന്ന ഇവന്റിൽ LIZ പോളും എവെരി തോമസും അമേരിക്കൻ ദേശീയഗാനവും
സുരേഷ് ബാബു ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു. പ്രസിഡണ്ട് ബ്ലിറ്റ്‌സ് പോൾ ഉദ്‌ഘാടനപ്രസംഗത്തിൽ 25 വർഷമായി അസോസിയേഷൻ ചെയ്ത നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും അസോസിയേഷനെ ഈ നിലയിലേയ്ക്ക് വളർത്തിയ മുൻ നേതാക്കളെ അനുമോദിക്കുകയും ചെയ്തു
മുഖ്യാതിഥിയായ രാജമാണിക്യം ഐ എ എസ് അമേരിക്കയിൽ അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്ന ഫെല്ലോഷിപ്പിനെക്കുറിച്ചും ഇക്കഴിഞ്ഞ 9 മാസത്തിൽ അമേരിക്കയിലെ 5 0സ്റ്റേറ്റ്സിലും യാത്രചെയ്യാൻ സാധിച്ചതിനെക്കുറിച്ചും സദസ്യരുമായി പങ്കുവച്ചു.
ഡി ഐ ജി നിശാന്തിനി ഐ പി എസ് അമേരിക്കൻ മലയാളികൾ നൽകുന്ന സ്നേഹാദരങ്ങളെ കുറിച്ച് വാചാലയായി . ഔദ്യോഗിക കാര്യങ്ങളിൽ അമേരിക്കൻ മലയാളീ അസ്സോസിയേഷനുകളുടെ സഹകരണങ്ങൾ വളരെയധികം ലഭിക്കാറുള്ളതായി പ്രത്യേകം പരാമർശിച്ചു.
റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർ ആനി പോൾ കഴിഞ്ഞ 3 ടെം ആയുള്ള അവരുടെ സാമൂഹ്യ പ്രവർത്തനങ്ങൾ വിവരിച്ചു. ഫാ. മാത്യു തോമസ് ഈസ്റ്റർ സന്ദേശവും ഷിബു ദിവാകരൻ വിഷു സന്ദേശവും നൽകി.
ആഗോള പ്രശസ്തരായ ഒഡിസ്സി നർത്തകി, സിബാരഞ്ജനി സ്കൂൾ ഓഫ് ഡാൻസ് , ഗുരു ഡിപൻവിത റോയ് (Dipanwita Roy) പ്രിയദർശിനി ബാനർജീ എന്നിവർ അവതരിപ്പിച്ച ഓഡിസി നൃത്തം വൈവിധ്യം നിറഞ്ഞ അനുഭവമായി മാറി.
ടീം DHO യുടെ മ്യൂസിക്കൽ നൈറ്റ് അതീവഹൃദ്യമായി .എല്ലാവരും വളരെയധികം ആസ്വദിച്ച ഒരു സംഗീതവിരുന്നായിരുന്നു ടീം DHO നൽകിയത് .
വൈ എം എ സ്വന്തമായി പാചകം ചെയ്ത കേരള തനിമയാർന്നതും വൈവിധ്യപൂർണവും രുചികരവുമായ ഭക്ഷണം വ്യത്യസ്‌തയുള്ളതായി . വൈ എം എ യുടെ രുചി പെരുമ എക്കാലത്തെയും പോലെ അതിഥികളിൽ- സന്തോഷം ഉളവാക്കി
ഫോമായുടെ പ്രതിനിധികളായി അഡ്വൈസറി കൗൺസിൽ ചെയർമാൻ ഷിനു ജോസഫ് ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ ജോഫ്രിൻ ജോസ് കോപ്ലെയ്ൻസ് കൗൺസിൽ വൈസ് ചെയർ മാൻ ഷോബി ഐസക് മുൻ സെക്രട്ടറിയും ബൈലോ കമ്മിറ്റി ചെയർ മാൻ ജോൺ സി വർഗീസ് (സലിം )മുൻ സെക്രട്ടറി ജിബി തോമസ് മുൻ വൈസ് പ്രസിഡന്റ് പ്രദീപ് നായർ, ആർ വി പി പി ടി തോമസ് , എൻ സി സുരേഷ് നായർ, മോളമ്മ വര്ഗീസ് എന്നിവർ പങ്കെടുത്തു.
വെസ്‌ചെസ്റ്റർ മലയാളീ അസോസിയേഷൻ പ്രസിഡന്റ് തോമസ് കോശി റോമാ അസോസിയേഷൻ പ്രെസിഡന്റ് റോയ് ചെങ്ങന്നൂർ കേരള സമാജം പ്രെസിഡെന്റ് മോൻസി വര്ഗീസ് ന്നിവർ സന്നിഹിതരായിരുന്നു.
സുരേഷ് നായർ - ട്രഷറർ, ആശിഷ് ജോസഫ് - ജോ. സെക്രട്ടറി, എബ്രഹാം എബ്രഹാം (സന്തോഷ്) - ജോ. ട്രഷറർ, കമ്മിറ്റി അംഗങ്ങളായ ബിനോയ് തോമസ്, റോണിഷ് മൈക്കിൾ, ജോസൻ ജോസഫ്, ബിജു പയറ്റുതറ, തോമസ് സാമുവേൽ, ഫിലിപ്പ് സാമുവേൽ, മെൽവിൻ മാത്യു, തോമസ് ജോസഫ്, ബിജു ആൻ്റണി .ട്രസ്റ്റി ബോർഡ് ചെയർമാൻ ഷിനു ജോസഫ് ട്രസ്റ്റി ബോർഡ് അംഗങ്ങൾ. തോമസ് മാത്യു, ജോഫ്രിൻ ജോസ് , നിഷാദ് പയറ്റുതറ, ജിജു തോമസ് എന്നിവർ ആശംസകൾ അറിയിച്ചു വൈസ് പ്രസിഡന്റ് സുരേഷ് ബാബു നന്ദി പറഞ്ഞു