തിരഞ്ഞെടുപ്പിനു ശേഷം, പ്രസിഡനറ്റ് ട്രംപിൽ നിന്നും നാം കേൾക്കുന്നതാണ് ഒരു വലിയ സുന്ദര ബജറ്റ് ഉടൻ പാസ്സാക്കപ്പെടും . എക്സിക്യൂട്ടീവ് ഓർഡർ വഴി നടക്കുന്ന ഒരു കാര്യമല്ലിത്. US കോൺഗ്രസ്സ് പാസ്സാക്കി വൈറ്റ് ഹൗസിൽ എത്തേണ്ടിയിരിക്കുന്നു.
ഇപ്പോൾ പ്രധാനമായും GOP തലത്തിൽ, കോൺഗ്രസ്സിൽ, അംഗങ്ങൾ തമ്മിൽ വിലപേശലുകൾ നടക്കുന്നു. കാരണം ഓരോരുത്തരുടെയും മണ്ഡലങ്ങളിൽ ജീവിക്കുന്നവരെ സുഗിപ്പിച്ചില്ല എങ്കിൽ അവരുടെ ഉപതിരഞ്ഞെടുപ്പ് വെള്ളത്തിലാകും. ഡെമോക്രാറ്റ്സ് നോക്കിയിരിക്കുന്നു അധിക്ഷേപം വിളമ്പുന്നതിന്.
ഇപ്പോൾ ചർച്ച ചെയ്യ്യപ്പെടുന്ന നാലു ട്രില്യൻ ഡോളർ ബിൽ, ഒന്നുപരിശോധിക്കാം. ഇതിൽ പ്രതിരോധം, സോഷ്യൽ സെക്യൂരിറ്റി ഇതുരണ്ടും എല്ലാവര്ക്കും അലംഘനീയ ചിലവുകൾ ഇതിൽ സോഷ്യൽ സെക്യൂരിറ്റി സ്വയ മുതൽ മുടക്ക്, മുതൽ ശേഖരണത്തിൽ നിന്നും.എന്നുകാണുക. അടുത്ത പ്രമുഖ ഇനം അവകാശ ആവശ്യങ്ങൾ (entitlement) അത് എന്തിന് ആർക്കെല്ലാം ഒരു യോജിപ്പുമില്ല ഇതിൽ.
ഇത് രാഷ്ട്രീയക്കാർക്ക് ഒരു കളിപ്പാവ പോലെ പരസ്പരം കുറ്റപ്പെടുത്തുന്നതിനും അവഹേളിക്കുന്നതിനും . ഇതിനായി മുടക്കുന്നതോ ബജറ്റിന്റെ 51%. ഇത് കൂടുതലും പ്രത്യേകോദ്ദേശ്യ കൂട്ടരുടെ ഒരു വിളനിലം. പലേ പേരുകളിൽ പലതിനും സംരക്ഷണത്തിനായി നിരവധി ലോബികൾ ഇവിടെ എത്തും .ഉദാഹരണം പ്രകർതി , വിഭിന്ന ലിംഗഭേതാക്കൾ അങ്ങിനെ പലതും . തേവരുടെ ആന കാട്ടിലെത്തടി ആർക്കുപരാതി ?
ഇനി ബജറ്റ് പരിശോധിക്കാം. ആദ്യത്തേത് നികുതി കുറക്കൽ വർദ്ധന. അത് ആർക്കെല്ലാം എവിടെല്ലാം? നികുതികളിൽ വരുന്ന വ്യത്യാസങ്ങൾ പലപ്പോഴും വൻരീതികളിൽ ബാധിക്കുന്നത് വ്യവഹാര സ്ഥാപനങ്ങളെ ആയിരിക്കും.
സാധാരണ ജനതയെയും നികുതി തലത്തിൽ ബാധിക്കുന്ന പലേതും ഈ ബജറ്റിലുണ്ട്. അതൊന്നു പരിശോധിക്കാം. ഒന്ന് , ജീവനക്കാർക്ക് കിട്ടുന്ന ടിപ്പ് തുകക്ക് നികുതിയില്ല , രണ്ടാമത് പെൻഷൻ പറ്റിജീവിക്കുന്നവർക്ക് കിട്ടുന്ന സോഷ്യൽ സെക്യൂരിറ്റി പണം നികുതിയിൽ നിന്നും ഒഴിവാക്കും. ചൈൽഡ് ടാക്സ് ക്രെഡറ്റ് വർദ്ധനവും ചർച്ചയിൽ.
വൻ ഭൂനികുതി, മറ്റു നികുതികൾ ഫീസ്സുകൾ ഈടാക്കപ്പെടുന്ന, ന്യൂയോർക്, കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങളിൽ ആ നികുതിയിൽ നിന്നും എത്രമാത്രം , നൽകുന്ന മൊത്ത ഫെഡറൽ നികുതിയിൽ നിന്നും ഒഴിവാക്കാം?
കേട്ടുകാണും (SALT) സ്റ്റേറ്റ് ആന്റ് ലോക്കൽ ടാക്സ് .2017 ൽ പാസാക്കിയ ബില്ലിൽ ഈ നികുതി ഒഴിവ് $10000 പരിധി. അത് 2026 ൽ ഇല്ലാതാകും . ഇത് ഒന്നുകിൽ വർദ്ധിപ്പിക്കണം അഥവാ ഒഴിവാക്കണം. പൂർണ്ണമായ ഒഴിവാക്കൽ നടക്കില്ല . ഇപ്പോൾ വിലപേശൽ നടക്കുന്നത് $30000 അതോ പരിധി പാടെ മാറ്റണമോ? ന്യൂയോർക് , കാലിഫോർനിയ പോലുള്ള സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ പ്രതിനിധികൾ പരിധി വർദ്ധിപ്പിക്കുന്നതിനായി വാദിക്കുന്നു .എന്നാൽ ഒട്ടനവധി സംസ്ഥാനങ്ങൾ അതിന് എതിര് കാരണം അവിടെല്ലാം പ്രാദേശികമായ നികുതികൾ കുറവ്.
മറ്റൊരു പ്രധാന ചർച്ച അവശത ഉള്ളവർക്കും , ഒരു നിവർത്തിയില്ലാത്തവർക്കും നൽകുന്ന സഹായം ബജറ്റിൽ ഇതൊരു മുഖ്യ വിഷയമാണ് . തുടക്കത്തിൽ വൈദ്യസഹായം മാത്രം ആയിരുന്ന പദ്ധതി പിന്നീട് ധന സഹായത്തിലേയ്ക്കും വളർന്നു. ഇന്ന് ഏറ്റവും കൂടുതൽ ദുർവിനിയോഗം നടക്കുന്ന ഒരു പദ്ധതി ആയിരിക്കുന്നു. മടിയന്മാരും, നിയമവിരുദ്ധരും ഇതിൽ നിന്നും മുതലെടുക്കുന്നു.
രാജ്യത്തിന് ഒരു പൊതു ഉന്നമനം മുന്നിൽ കാണുന്ന നേതാക്കൾ വിരളം. പാർട്ടി പ്രവർത്തകരെ മാറ്റിനിറുത്തു അവരുടെ ഉദ്ദേശം ഒരു പാർട്ടിയുടെ ഉന്നമനം മാത്രം. അതുപോലതന്നെ അമേരിക്കയുടെ സാമ്പത്തിക നിലയെ ഒരു സത്യസന്ധതയോടെ കാണുകയും അവലോകനം നടത്തുന്നതുമായ മാധ്യമങ്ങളും വിരളം. വിമർശകർ ഒരിക്കലും പ്രായോഗികമായി നല്ലത് എന്തായിരിക്കും എന്നും വെളിപ്പെടുത്താറില്ല.
കോൺഗ്രസ്സിൽ കൊടുക്കുക വാങ്ങുക രീതിയിൽ ചർച്ചകൾ മുന്നോട്ട് . കോൺഗ്രസ്സ് റിപ്പബ്ലിക്കൻ പാർട്ടി നിയന്ധ്രിക്കുന്നു എങ്കിലും ബജറ്റിൽ ഒരു പരിപൂർണ്ണ യോജിപ്പ് ഇല്ല. നീയെന്റെ മുതുകുചൊറി ഞാൻ നിന്റെയും . ജൂലൈ മാസത്തോടെ ചർച്ചകൾ തീർന്നു ഒരു ബിൽ ട്രംപിന്റെ മേശയിൽ എത്തുന്നില്ലെങ്കിൽ , ക്രിക്കറ്റ് കളി മാതിരി ഇന്നിങ്സ് നേടുന്നതിന് ട്രംപും ബാറ്റുമായി കളിക്കളത്തിൽ ഇറങ്ങേണ്ടിവരും.