Image

നാണക്കേടായിപ്പോയി രാഹുലേ.....ഈ പാതിരാ നാടകം (രാജൂ മൈലപ്രാ)

Published on 02 June, 2025
നാണക്കേടായിപ്പോയി രാഹുലേ.....ഈ പാതിരാ നാടകം (രാജൂ മൈലപ്രാ)

രാഹുല്‍ മാങ്കൂട്ടം എന്ന യുവ നേതാവ് കോണ്‍ഗ്രസിന്റെ ഒരു ഭാവി പ്രതീക്ഷയായിരുന്നു. യുവജനങ്ങളുടെ ഒരു ആവേശമായിരുന്നു. എന്നാല്‍ ഒരൊറ്റ തരംതാണ പ്രവൃത്തികൊണ്ട് അദ്ദേഹത്തിന്റെ 'ക്രെഡിബിലിറ്റി' നഷ്ടപ്പെട്ടിരിക്കുന്നു.

'കാര്യം കാണാന്‍ കഴുതക്കാല് പിടിക്കുന്ന' ഒരു ഊച്ചാളിയായി അയാള്‍ തരംതാണിരിക്കുന്നു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഫലം എന്തുതന്നെ ആയാലും അത് ബഹുമാനപ്പെട്ട പിണറായി വിജയന്‍ നയിക്കുന്ന സര്‍ക്കാരിന് ഒരു ഭീഷണിയല്ല. വരുന്ന തെരഞ്ഞെടുപ്പുകളിലേക്കുള്ള ഒരു ചൂണ്ടുപലകയുമല്ല.

നാഴികയ്ക്ക് നാല്‍പ്പത് വട്ടം സ്വന്തം നിലപാടുകള്‍ മാറ്റിപ്പറയുന്ന അന്‍വര്‍ സാഹിബുമായി ഇനി ഒരു ചര്‍ച്ചയ്ക്കില്ലെന്ന് മുന്നണി നേതൃത്വം ഒറ്റക്കെട്ടായി തീരുമാനം എടുത്തതിനു ശേഷമാണ്, താനൊരു വലിയ സംഭവം ആണെന്ന് വരുത്തി തീര്‍ക്കാന്‍ രാഹുല്‍ എന്ന പറക്കമുറ്റാത്ത യുവനേതാവ്, പാതിരാത്രിയില്‍ അന്‍വറിക്കയുടെ കാല് പിടിക്കുവാന്‍ പോയത്.

ഒരൊറ്റ നേതാവും ഒരു ചര്‍ച്ചയ്ക്കും ഇനിമേല്‍ താനുമായി ഒരു കാരണവശാലും ബന്ധപ്പെടരുതെന്ന്, അന്‍വര്‍ കര്‍ശനമായ താക്കീത് നല്‍കിയ ശേഷമാണ്, രാഹുലിന്റെ തലയില്‍ മുണ്ടിട്ടുകൊണ്ടുള്ള ഈ പാതിരാ നാടകം അരങ്ങേറിയത്. നാണംകെട്ട് നാറാന്‍ ഇതിനപ്പുറം എന്തെങ്കിലും വേണോ?

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പടുത്തുയര്‍ത്തിയ കോണ്‍ഗ്രസിന്റെ ഈ തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന ഗ്രാഫ്, എത്ര അനായാസമാണ് ഈ പ്രവര്‍ത്തി മൂലം രാഹുല്‍ തകര്‍ത്തത്. വി.ഡി. സതീശന്റെ കരണത്തേറ്റ ഒരു ഒന്നൊന്നര അടിയായിപ്പോയി ഇത്.

തികച്ചും അപ്രസക്തമായിക്കൊണ്ടിരുന്ന അന്‍വറിന്റെ സ്റ്റോക്ക് മാര്‍ക്കറ്റ് വാല്യു വീണ്ടും കുതിച്ചുയര്‍ന്നു.

എതിരാളികള്‍ക്ക് കോണ്‍ഗ്രസിനെ പരിഹസിക്കാനുള്ള ഒരു ഒന്നാന്തരം ആയുധമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അവര്‍ക്ക് മൂര്‍ച്ച മിനുക്കി കാഴ്ചവെച്ചത്.

അല്ലെങ്കിലും ഈ കോണ്‍ഗ്രസ് അങ്ങിനെയാണ്. എപ്പോഴെങ്കിലും വിജയസാദ്ധ്യത തെളിഞ്ഞുവന്നാല്‍, തമ്മില്‍ത്തല്ലി, അതു തല്ലിക്കെടുത്തും.

'കോണ്‍ഗ്രസിന്റെ ശത്രുക്കള്‍ കോണ്‍ഗ്രസ് നേതാക്കന്മാര്‍ തന്നെയാണെന്ന്' ആരോ പറഞ്ഞത് സത്യമാണ്.

'തലയിരിക്കുമ്പോള്‍ വാലാടരുത്' അമിതാവേശം ആപത്താണ് എന്ന കാര്യം രാഹുല്‍ എന്ന പയ്യന്‍സ് മാറക്കാതിരുന്നാല്‍ അത് അയാള്‍ക്ക് തന്നെ നല്ലത്.

'കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂടു ചോറു വാരിക്കുന്ന' പരിപാടി ആരോ പിന്നില്‍ നിന്നും കളിച്ചിട്ടുണ്ട്. ഇനി ആര്യാടന്‍ ഷൗ്കകത്തിനെ തോല്‍പ്പിക്കുവാന്‍ എ.കെ.ജി സെന്ററില്‍ നിന്നും നീലപ്പെട്ടിയില്‍ രാഹുല്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ആരെങ്കിലും ആരോപിച്ചാല്‍ തന്നെ അത്ഭുതപ്പെടാനില്ല.

വി.ഡി സതീശനെ ഒന്നിരുത്താന്‍ കിട്ടിയ സന്തോഷത്തിലാണ് കോണ്‍ഗ്രസിലെ മാറ്റു മുഖ്യമന്ത്രിപദ മോഹികളില്‍ പലരും. ആര്യാടന്റെ വിജയത്തേക്കാള്‍, വി.ഡി. സതീശന്റെ പ്രതിഛായയ്ക്ക് മങ്ങലേപ്പിക്കുന്നതിലാണ് ഇവര്‍ക്ക് താത്പര്യം.

വെറുതേ മാളത്തിലിരുന്ന സ്വരാജിനെ പുശ്ചിച്ചും പരിഹസിച്ചും പുകച്ച് പുറത്തു ചാടിച്ച്, സ്വന്തം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാനുള്ള കരുത്തും കളവും ഒരുക്കി കൊടുത്തതിലും രാഹുല്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ഏതായാലും ഒരു കാര്യം ഉറപ്പാണ്. പിണറായി വിജയന്‍ എന്ന ചാണക്യനോട് നേര്‍ക്കു നേര്‍ മുട്ടണമെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കുറച്ചുകൂടി മൂക്കണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ 'തുടരും' ഭരണത്തിന് പാതയൊരുക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഒരു 'ബിഗ് റെഡ് സല്യൂട്ട്' !
 

Join WhatsApp News
Laughing Stock 2025-06-02 01:53:32
Mr Mylapra is right. Congress party in Kerala and in India under Rahul Gandhi has become a laughing stock.
Mathachen Koshy 2025-06-02 02:10:14
ശ്രീ രാജു മൈലപ്ര എഴുതിയത് ഒരു വലിയ സത്യമാണ്. പലരുടെയും അപ്രിതീ സമ്പാദിച്ചാണെകിൽത്തന്നെയും ശ്രീ വി.ഡി. സതീശൻ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകുന്നതിൽ ഒരു പരിധിവരെ വിജയിച്ചതായിരുന്നു. തൻറെ സ്വന്തം ലാഭത്തിനു വേണ്ടി തുടരെ തുടരെ നിലപാടു മാറ്റികൊണ്ടിരിക്കുന്ന ശ്രീ അൻവറിനെ, സതീശൻ ശരിക്കും ഒതുക്കിയതായിരുന്നു. താൻ ഒന്നുമല്ല എന്ന് പത്രസമ്മേളനം വിളിച്ചു അദ്ദേഹം പബ്ലിക്കായി പറഞ്ഞതുമാണ്. അങ്ങിനെയുള്ള ഒരു സാഹചാരിയുമാണ് "ഇപ്പം ശരിയാക്കാം' എന്നു പറഞ്ഞു രാഹുൽ മാംകുട്ടത്തിൽ നശിപ്പിച്ചത്. താൻ വലിയ ഒരു പുള്ളിയാണെന്നൊരു തോന്നൽ അയാൾക്ക്‌ ഈയിടയായി ഉണ്ടെന്നു അയാളുടെ മുഖഭാവം വിളിച്ചു പറയുന്നു. കോൺഗ്രസ് തോറ്റാലും വേണ്ടില്ല, ഈ ഊളയെ തിരഞ്ഞെടുപ്പ് പ്രചാരണ മീറ്റിംഗുകളിൽ പങ്കെടുപ്പിക്കരുത്. ഇനിയും അയാൾ ഇതുപോലെയുള്ള പാതിരാ നാടകം കളിച്ചെന്നിരിക്കും.
Raman pillai 2025-06-02 04:42:06
ഇതാ മേലെ ഒരു പുള്ളി രാജ്യവും മൈlaപ്രയുടെ ലേഖനം മുഴുവൻ വായിക്കാതെ ഒരു കമൻറ് എഴുതിയിരിക്കുകയാണ്. അതിങ്ങനെയാണ് " Rahul Gandhi has become a laughing stock". എന്റെ സുഹൃത്തെ എടുത്ത് ചാടല്ലേ? മൈലപ്ര എഴുതിയിരിക്കുന്നത് രാഹുൽ മാൻ കൂട്ടത്തെ പറ്റിയാണ് അല്ലാതെ രാഹുൽ ഗാന്ധിയെപ്പറ്റി അല്ല. ഇതേ മാതിരി പലരും കേട്ട മാതിരി കേൾക്കാത്ത മാതിരി ശരിയായ അറിവില്ലാതെ പ്രതികരണങ്ങളും, വലിയ ലേഖനങ്ങൾ പോലും എഴുതാറുണ്ട്. മയിലെപ്രയോട് പറയട്ടെ? രാഹുൽ മാൻ കൂട്ടം രാത്രിയിൽ ആണെങ്കിലും പകലാണെങ്കിലും പോയി കണ്ടതിൽ ഒരു കുഴപ്പവുമില്ല. കാരണം ആരിൽ നിന്നാണെങ്കിലും അവസാനം നിമിഷം വരെ ഒരു അനുരഞ്ജന സംഭാഷണം നടത്തിയതിൽ ഒരു തെറ്റുമില്ല. അത് നീ യാതൊരുവിധത്തിലുള്ള protocol ഇല്ല. ഇതിലൊന്നും ഒരു തമാശയും ഇല്ല മയിലപ്പറേ?
Pastor Koshykuttty 2025-06-02 11:19:46
ബൈബിൾ ശാസ്ത്രമോ, സാഹിത്യമോ ആയിക്കൊള്ളട്ടെ... എന്നാൽ ഇന്നത്തെ കോൺഗ്രസിനെ സംബന്ധിച്ചടത്തോളം, "ഒരു വീട്ടിലുള്ളവർ, ഒരു രാജ്യത്തിനകത്തുള്ളവർ, തമ്മിൽ തർക്കം ഉണ്ടായാൽ, അതിനു നില നിൽക്കുവാൻ കഴിയില്ല - Mark 3:25) എന്നുള്ള ബൈബിൾ വചനം എത്ര സത്യമാണ്. പാതിരാത്രിയിൽ ഒരു കള്ളനെപ്പോലെ തലയിൽ മുണ്ടിട്ടുകൊണ്ടു രാഹുൽ മാംക്കൂട്ടത്തിൽ എന്തിനാണ് അൻവറിന്റെ കാലു പിടിക്കുവാൻ പോയത്? വി.ഡി. സതീശനെ ചെറുതാക്കി കാണിക്കുവാനുള്ള ഒരു ഗുഡാലോചന ഇതിനു പിന്നിൽ ഉണ്ടെന്നു ഒരു സംശയവുമില്ല. ഈ ചെറ്റത്തരം കാണിക്കുവാനുള്ള ധൈര്യo രാഹുലിന് ഉണ്ടെന്നു തോന്നുന്നില്ല. ഈ ഒരു പ്രവർത്തി ഒരു കരിനിഴലായി അയാളെ പിന്തുടരും.
Laughing Stock #2 2025-06-02 12:55:38
'ഇതിലൊരു തമാശയുമില്ല മൈലരപ്പറേ' എന്ന രാമൻ പിള്ള സാറിൻറെ comment വായിച്ചു. മൈലപ്ര തമാശു മാത്രമേ എഴുതാവൂ എന്ന് രാമൻ പിള്ളക്ക് വല്ല നിർബന്ധവുമുണ്ടോ? ആ ചെക്കൻ പാതിരാത്രിയിൽ ഒരു നിലപാടുമില്ലാത്ത ഒരുത്തന്റെ കാല് പിടിക്കുവാൻ പോയത് ചെറ്റത്തരമായിപ്പോയി എന്നാണ് മൈലപ്ര എഴുതിയത്. "Congress party in Kerala and in India has become a laughing stock' is an apt statement by the above commentator. അവസാന നിമിക്ഷമല്ല അനുരഞ്ജനത്തിന് ശ്രമിക്കേണ്ടത്. അതുകൊണ്ടാണ് കോൺഗ്രസിന്, CPM നെപ്പോലെയുള്ള ശക്തമായ അടിത്തറ ഇല്ലാതെ പോയത്. Raman pilla യെപ്പോലുള്ള ഒരു നിലപാടുമില്ലാത്തവരണ് കോൺഗ്രസ് പാർട്ടിയെ ഇന്നത്തെ ഗതതികേടിലെത്തിച്ചത്.
Observer 2025-06-02 16:03:28
"എന്റെ കൈയിൽ പത്തിന്റെ പൈസയില്ല. ഒരു ഷർട്ട് തന്നെ മൂന്ന് ദിവസമാണ് ധരിക്കുന്നതു" എന്ന് ടീവി ക്യാമറകളുടെ മുന്നിൽ കരഞ്ഞു മെഴുകിയ അൻവർ, നോമിനേഷൻ പത്രികയിൽ കാണിച്ചത് പ്രകാരം അദ്ദേഹത്തിന്റെ ആസ്തി 52 കോടി 21 ലക്ഷം രൂപയാണ്. ഇതിന്റെ എത്രയോ ഇരട്ടി ആയിരിക്കും അദ്ദേഹത്തിന്റെ സമ്പാദ്യം. കുറച്ചു കാശു കടം ചോദിക്കുവാൻ വേണ്ടി ആയിരിക്കും, പാതിരാത്രിയിൽ കള്ളനെപ്പോലെ രാഹുൽ മാംകൂട്ടത്തിൽ തലയിൽ മുണ്ടിട്ടു കൊണ്ട് അയാളുടെ കാല് പിടിച്ചത്; ഇത് അവസാന നിമിക്ഷം വരെ തുടരുമോ രാമൻ പിള്ള സാറേ.
Laughing Stock 2025-06-03 00:27:17
Mr Pillai, Rahul Mankuttam is not the leader of Kerala and all India Congress party. He is a MLA of that party. Mr Rahul Gandhi is the leader of Congress party in Kerala and India. Under his leadership, this party is in ruins. They should bring Mr Tharoor at the helm to have any gains. So, judge properly.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക