Image

പടക്കളം, ജൂണ്‍ 10 മുതല്‍ ജിയോഹോട്ട് സ്റ്റാറില്‍

റെജു ചന്ദ്രന്‍ ആര്‍ Published on 02 June, 2025
പടക്കളം, ജൂണ്‍ 10 മുതല്‍ ജിയോഹോട്ട് സ്റ്റാറില്‍

വ്യത്യസ്തവും രസകരവുമായ കഥാഗതിയും കഥാസന്ദര്‍ഭങ്ങളുമായി എത്തിയ 'പടക്കളം' ജൂണ്‍ 10 മുതല്‍ ജിയോഹോട്ട്സ്റ്റാറില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നു. മനു സ്വരാജ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്  മനു സ്വരാജും നിതിന്‍ സി ബാബുവും ചേര്‍ന്നാണ്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രമണ്യവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, ഷറഫുദീന്‍, സന്ദീപ് പ്രദീപ്, സാഫ്, അരുണ്‍ പ്രദീപ്,അരുണ്‍ അജികുമാര്‍, നിരഞ്ജന അനൂപ്, പൂജ മോഹന്‍രാജ്, ഇഷാന്‍ ഷൗക്കത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഒരു എന്‍ജിനിയറിങ് കോളേജ് പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥയാണ് 'പടക്കളം' പറയുന്നത്. കോളേജില്‍ പുതുതായി നിയമിക്കപ്പെടുന്ന പ്രൊഫസറില്‍ എന്തോ ദുരൂഹത കാണുന്ന നാല് സുഹൃത്തുക്കളായ വിദ്യാര്‍ഥികള്‍ അതെന്താണെന്നറിയാന്‍ ഇറങ്ങി പുറപ്പെടുന്നതും, അതെ തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.

അനു മൂത്തേടത്ത് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിധിന്‍ രാജ് അരോളാണ്. സംഗീതം രാജേഷ് മുരുകേശന്‍.

ഈ കോമഡി ത്രില്ലര്‍ ചിത്രം മറക്കാതെ കാണുക. നിങ്ങളുടെ ജിയോഹോട്ട്സ്റ്റാറില്‍ ജൂണ്‍ 10 മുതല്‍.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക