നിലാവ് പോലെ
ചില സൗഹൃദങ്ങൾ
സങ്കടങ്ങളിൽ നിലാവ്
പോലെ
പൊട്ടിച്ചിരിയിൽ കുസൃതി
നിറയ്ക്കുന്നവർ
കൂട്ടുകാർ
ആദിയും
അന്തവുമില്ലാതെ
നീളുന്ന
വർത്താനങ്ങൾ
ഒരു വേള പോലും
മടുപ്പിച്ചതേയില്ല
ആകാശത്തിന്
താഴെയും
ഭൂമിക്ക് മേലെയും ഉള്ള
സർവ്വചരാചരങ്ങളും
വന്നു പോയി
അറിവിന്റെ
പരിമിതികൾക്കുമപ്പുറം
സംസാരിക്കാൻ
തിടുക്കം പൂണ്ടു
ഒടുവിൽ ചിരിയുടെ
അലകളിൽ സ്വയം
മറന്നു
തണുത്ത കാറ്റിന്റെ
തലോടൽ പോലെ
മനസ്സു നിറഞ്ഞു
രാത്രിയുടെ മാറിൽ
വീണു മയങ്ങി
നിലവിലൊരായിരം
നക്ഷത്രക്കുഞ്ഞുങ്ങൾ
അതു കണ്ടു
മിഴി ചിമ്മി
പൊട്ടിച്ചിരിച്ചു