മലയാളിപ്പെണ്ണിന്റെ
മധുര സ്വപ്നങ്ങളിൽ
മധുവായ് നിറഞ്ഞവൻ
മമ്മൂട്ടി !
തരികിട സിനിമാക്കാർ
തള്ളി മറിക്കുന്ന
തറവേല യില്ലാത്തോൻ
മമ്മൂട്ടി !
നടനായിരിക്കുമ്പോൾ
നാട്യങ്ങളില്ലാതെ
നന്മയായ് നിന്നവൻ
മമ്മൂട്ടി !
മനുഷ്യനെ കരുതുന്ന
മാനങ്ങൾ തേടുന്ന
മനുഷ്യനാണെന്നെന്നും
മമ്മൂട്ടി !
പ്രണവ മന്ത്രങ്ങളായി
പ്രതിധാനിക്കുമെൻ
പ്രണയ തർപ്പണങ്ങളാം
പ്രണാമങ്ങൾ !