പരശതം
പ്രണയ കുറിമാന
സന്ദേശം
അവനവൾക്കയച്ചു
കാത്തിരുന്നു.
ഒരുപാടൊരുപാട്
കാലശേഷം മാത്രം
ഒരു മറുപടിക്കുറിപ്പിങ്ങനെ
വാട്സപ്പ് കുലുങ്ങി വന്നു:
അക്ഷര പിശാചുകളില്ലാതെ
നിന്നിൽ നിന്നൊരിക്കലെങ്കിലും
ഒരു കുറിമാനം
വന്നെങ്കിലെന്നു ഞാൻ
ആശാകുസുമമണിഞ്ഞ്
കാത്ത് കാത്തിരുന്നു ....
കാലയവനിക പൂകുംവരെ
കാത്തിരിക്കാം....
പ്രണയപാരവശ്യയായി
മാത്രം കാത്തിരിക്കാം...
സാക്ഷര ചുംബനത്തിനായി
കാത്തിരിക്കാം ......