Image

വേഗത്തിൽ വിസ കിട്ടാൻ 1000 ഡോളർ അധികതുക ഈടാക്കാൻ നീക്കം (പിപിഎം)

Published on 06 June, 2025
വേഗത്തിൽ വിസ കിട്ടാൻ 1000 ഡോളർ അധികതുക ഈടാക്കാൻ  നീക്കം (പിപിഎം)

യുഎസ് നോൺ-ഇമിഗ്രന്റ് വിസയ്ക്ക് $1,000 ചുമത്താനുള്ള നിർദേശം ട്രംപ് ഭരണകൂടം പരിഗണിക്കുന്നു. യുഎസിലേക്ക് അന്താരാഷ്ട്ര സഞ്ചാരികളുടെ വരവ് 2025ൽ 7% വരെ കുറയുമെന്ന കണക്കുകൾ പുറത്തു വന്നതിന്റെ പിന്നാലെയാണ് ഈ നീക്കം.

ഇപ്പോൾ വിസ അപേക്ഷയ്ക്ക് $185നു പുറമെ ഈ 1,000 നൽകുമ്പോൾ  ഇന്റർവ്യൂ വേഗത്തിലാക്കാൻ ടൂറിസ്റ്റുകൾ, ബിസിനസ് യാത്രക്കാർ തുടങ്ങുയവർക്കു സാധിക്കും. ഡിസംബർ മുതൽ ഇത് പരീക്ഷിക്കാനാണ് നീക്കം.

യുഎസ് പൗരത്വം $5 മില്യന്റെ ഗോൾഡ് കാർഡിനു വിൽക്കുക എന്ന ആശയം ട്രംപ് നേരത്തെ അവതരിപ്പിച്ചിരുന്നു.

വിസ നിരക്ക് ഉയർത്താനുള്ള ശ്രമം വൈറ്റ് ഹൗസ് ബജറ്റ് ഓഫിസിലും കോടതികളിലും എതിർപ്പു നേരിടാമെന്നു സ്റ്റേറ്റ് ഡിപ്പാർട്മെന്റ് സൂചിപ്പിച്ചിട്ടുണ്ട്. ഗവൺമെന്റ് നൽകുന്ന സേവനത്തിനു കൂടുതൽ നിരക്ക് ചുമത്തുന്നത് സുപ്രീം കോടതി അനുവദിച്ചിട്ടുള്ള കീഴ്വഴക്കത്തിന്റെ ലംഘനം ആകുമെന്നു അവർ ചൂണ്ടിക്കാട്ടുന്നു.  

സ്റ്റേറ്റ് ഡിപ്പാർട്മെന്റ് 2023ൽ 10.4 മില്യൺ നോൺ-ഇമിഗ്രന്റ് വിസകൾ നൽകിയിരുന്നു. അതിൽ 6 മില്യൺ ടൂറിസ്റ്റ് വിസകൾ ആയിരുന്നു.

Trump eyes $1,000 to expedite visas  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക