Image

ബജറ്റ് ബിൽ വ്യവസ്ഥകൾ മൂലം മില്യൺ കണക്കിന് ആളുകൾക്ക് ആരോഗ്യ ഇൻഷുറൻസ് നഷ്ടപ്പെടും (പിപിഎം)

Published on 06 June, 2025
ബജറ്റ് ബിൽ വ്യവസ്ഥകൾ മൂലം മില്യൺ കണക്കിന് ആളുകൾക്ക്   ആരോഗ്യ ഇൻഷുറൻസ് നഷ്ടപ്പെടും (പിപിഎം)

'ബിഗ്, ബ്യുട്ടിഫുൾ ബിൽ' എന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വിളിക്കുന്ന ബജറ്റ് ബിൽ സെനറ്റിലും കടന്നു നിയമമായി കഴിഞ്ഞാൽ മില്യൺ കണക്കിന് ആളുകൾക്ക് ഒബാമകെയർ ആരോഗ്യ ഇൻഷുറൻസിന്റെ പരിരക്ഷ നഷ്ടമാവും. ഇൻഷുറൻസ് അംഗത്വം കൂടുതൽ ചെലവേറിയതും കിട്ടാൻ കൂടുതൽ ബുദ്ധിമുട്ടുള്ളത് ആവുകയും ചെയ്യുമ്പോൾ കഷ്ടത്തിലാവുന്നത് സാധാരണക്കാർ.  

കഴിഞ്ഞ മാസം യുഎസ് ഹൗസ് അംഗീകരിച്ച ബിൽ സെനറ്റിന്റെ പരിഗണനയിലാണ്. അവിടെ അടിസ്ഥാനപരമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നില്ല. പുതിയ വ്യവസ്ഥകൾ മൂലം അടുത്ത 10 വർഷത്തേക്ക് നാലു മില്യൺ ആളുകൾക്കു മെഡിക്കൽ ഇൻഷുറൻസ് കിട്ടാതെ വരും എന്നാണ് കോൺഗ്രസിലെ ബജറ്റ് ഓഫിസിൻെറ കണക്ക്. 

ബരാക്ക് ഒബാമ പ്രസിഡന്റായിരിക്കെ ആവേശത്തോടെ കൊണ്ടുവന്ന പദ്ധതിക്കുള്ള ഫണ്ടിങ് ഈ വർഷം അവസാനത്തോടെ തീരുകയുമാണ്. അത് നീട്ടിക്കൊടുക്കാൻ ഇരു സഭകളിലും ഭൂരിപക്ഷമുളള റിപ്പബ്ലിക്കൻ പാർട്ടി ആലോചിക്കുന്നതുമില്ല. അപ്പോൾ 4.2 മില്യൺ ആളുകൾക്ക് കവറേജ് നഷ്ടമാവും എന്നാണ് ബജറ്റ് ഓഫിസിന്റെ കണക്ക്.

2014ൽ കൊണ്ടുവന്ന പദ്ധതിയിൽ 24 മില്യൺ അംഗങ്ങളാണ് ഇപ്പോഴുള്ളത്.

ദരിദ്രർക്കും വൈകല്യം ഉള്ളവർക്കും സഹായം നൽകുന്ന മെഡികെയ്‌ഡ്‌ പദ്ധതിക്കുള്ള ഫണ്ടിങ് കുറയ്ക്കുന്ന നിർദേശവും ബില്ലിലുണ്ട്.  7.8 മില്യൺ ആളുകൾക്കാണ് ഒരു പതിറ്റാണ്ടു കൊണ്ട് അതിന്റെ നഷ്ടം വന്നുചേരുക.

ഒബാമകെയറിന്റെയും മെഡിക്കെയ്‌ഡിന്റെയും പേരിൽ തട്ടിപ്പു നടക്കുന്നു എന്നാണ് റിപ്പബ്ലിക്കന്മാർ ആരോപിക്കുന്നത്.

ഇൻഷുറൻസ് ഓൺലൈൻ എടുക്കാനും പുതുക്കാനുമുള്ള സൗകര്യം ഇല്ലാതാകുന്നതോടെ ചെലവേറിയ പേപ്പർ വർക്ക് ആണ് പകരം വരിക. ഒറിജിനൽ രേഖകൾ നൽകണം എന്ന വ്യവസ്ഥയാണ് അതിനടിസ്ഥാനം. കൃത്യമായി വരുമാനം സ്ഥാപിക്കാൻ കഴിയാത്തവർക്കു ഇൻഷുറൻസ് പ്രയോജനം കിട്ടില്ല.

Bill cuts medical care for millions 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക