Image

ന്യൂജേഴ്‌സി സെന്റ് അഫ്രേം കത്തീഡ്രലില്‍ ഓര്‍മ്മപ്പെരുന്നാള്‍

ജോര്‍ജ് കറുത്തേടത്ത് Published on 06 June, 2025
ന്യൂജേഴ്‌സി സെന്റ് അഫ്രേം കത്തീഡ്രലില്‍ ഓര്‍മ്മപ്പെരുന്നാള്‍

അമേരിക്കന്‍ മലങ്കര അതിഭദ്രാസനാസ്ഥാനമായ ന്യൂജേഴ്‌സി സെന്റ് അഫ്രേം കത്തീഡ്രലില്‍ വിശുദ്ധ അഫ്രേം പിതാവിന്റെ ഓര്‍മ്മപ്പെരുന്നാള്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തില്‍ 2025 ജൂണ്‍ മാസം 6,7 (വെള്ളി, ശനി) ദിവസങ്ങളില്‍ നടത്തപ്പെടുന്നു.

ജൂണ്‍ 6 (വെള്ളി) വൈകിട്ട് 6.20-ന് വന്ദ്യ വൈദീകരുടേയും വിശ്വാസികളുടേയും സാന്നിധ്യത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് കൊടി ഉയര്‍ത്തുന്നതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. 6.30-ന് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന്  മുഖ്യ പ്രഭാഷകനും കൗണ്‍സിലിംഗ് രംഗത്തെ സജീവ സാന്നിധ്യവുമായ റവ.ഫാ. കെ.കെ. തോമസ് (കോട്ടയം ഭദ്രാസനം) മുഖ്യ പ്രഭാഷണം നടത്തും.

ജൂണ്‍ 7 (ശനി) രാവിലെ 9 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് അഭിവന്ദ്യ മെത്രാപ്പോലീത്തയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. ബലിയര്‍പ്പണവും നടക്കും. ഭക്തിനിര്‍ഭരമായ ഈ പെരുന്നാളില്‍ ആദ്യാവസാനം വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കതൃനാമത്തില്‍ സ്വാഗതം ചെയ്യുന്നതായി വികാരി റവ.ഫാ. വര്‍ഗീസ് പോള്‍ അറിയിച്ചു.

വെള്ളി, ശനി ദിവസങ്ങളില്‍ മുത്തുക്കുട, കൊടി തുടങ്ങിയ പള്ളി ഉപകരണങ്ങളുമേന്തി അടുക്കും ചിട്ടയുമായി വിശ്വാസികള്‍ അണിനിരന്ന് നടത്തപ്പെടുന്ന 'റാസാ' പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. ശനിയാഴ്ച വി. കുര്‍ബാനാനന്തരം നടത്തപ്പെടുന്ന സ്‌നേഹവിരുന്നോടെ പെരുന്നാള്‍   സമാപനമാകും. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി റവ.ഫാ. വര്‍ഗീസ് പോള്‍ (വികാരി), ജോബിന്‍ ഏലിയാസ് (സെക്രട്ടറി), റോയി പോള്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ പള്ളി ഭരണസമിതി വിപുലമായ ക്രമീകരണങ്ങള്‍ ഒരുക്കിവരുന്നു.

അമേരിക്കന്‍ അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക