Image

സിഖുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ഇന്ത്യൻ അമേരിക്കന് 26 മാസത്തെ തടവ് ശിക്ഷ (പിപിഎം)

Published on 06 June, 2025
സിഖുകാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയ ഇന്ത്യൻ അമേരിക്കന് 26 മാസത്തെ തടവ് ശിക്ഷ (പിപിഎം)

നോൺ-പ്രോഫിറ്റ് സിഖ് സംഘടനയുടെ ജീവനക്കാരെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനു ഡാളസ് നിവാസിയായ ഇന്ത്യൻ അമേരിക്കന് 26 മാസത്തെ തടവ് ശിക്ഷ. ഭൂഷൺ അത്താലേ (49) മതത്തിന്റെ പേരിൽ വിദ്വേഷം പരത്തുന്ന പതിവുള്ള ആളാണെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കാംഡൻ ഫെഡറൽ കോടതിയിൽ യുഎസ് ഡിസ്‌ട്രിക്‌ട് ജഡ്‌ജ്‌ എഡ്‌വേഡ്‌ എസ്. കീലിനു മുൻപാകെ അയാൾ കുറ്റം സമ്മതിച്ചുവെന്നു ജസ്റ്റിസ് ഡിപ്പാർട്മെന്റ് അറിയിച്ചു. അപകടകരമായ ആയുധം പ്രയോഗിക്കും എന്ന ഭീഷണി ഉയർത്തി, മറ്റൊരു സംസ്ഥാനത്തുള്ളയാളെ മുറിവേല്പിക്കുമെന്നു ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

ന്യൂ ജേഴ്സിയിലെ സിഖ് സംഘടനയിൽ ജോലി ചെയ്യുന്നവരെ ഭീഷണിപ്പെടുത്തിയത് മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. അതിന്റെ പേരിലാണ് അത്താലേ ശിക്ഷിക്കപ്പെട്ടത്.

2022 സെപ്റ്റംബർ 17നു സിഖ് പൗരാവകാശ സംഘടനയുടെ ഓഫിസിൽ വിളിച്ചു മണിക്കൂറുകളോളം വധഭീഷണി ഉയർത്തുന്ന സന്ദേശങ്ങൾ നൽകി. 2024 മാർച്ച് 21നു വീണ്ടും വിളിച്ചു രണ്ടു വോയിസ് മെയിലുകൾ കൂടി അയച്ചു. അവയിൽ അക്രമം നിറഞ്ഞ ലൈംഗിക ചുവയുള്ള ഉള്ളടക്കം ഉണ്ടായിരുന്നു. സിഖുകാരോടും മുസ്ലിങ്ങളോടും ആയിരുന്നു വിദ്വേഷം പ്രകടിപ്പിച്ചത്.

ജയിൽ ശിക്ഷ കഴിഞ്ഞാൽ പ്രതിക്ക് മൂന്നു വർഷത്തെ മേൽനോട്ടവും ഉണ്ടാവും. ഉന്നം വച്ച വ്യക്തികളെ ബന്ധപ്പെടുന്നതിൽ നിന്നു വിലക്കുമുണ്ട്.

Indian American jailed for hate crime 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക