Image

സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കിയ റെനി ജോസഫിനെ സസ്‌പെന്‍ഡ് ചെയ്ത് ഫെഫ്ക

Published on 06 June, 2025
സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കിയ റെനി ജോസഫിനെ  സസ്‌പെന്‍ഡ് ചെയ്ത്  ഫെഫ്ക

നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിനെതിരെ വധഭീഷണി നടത്തിയ റെനി ജോസഫിനെ ഫെഫ്ക സസ്‌പെന്‍ഡ് ചെയ്തു. ഫെഫ്കയുടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് യൂണിയനില്‍ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്. ജനറല്‍ സെക്രട്ടറി ഷിബു ജി സുശീലനാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

മാര്‍ച്ച് മാസത്തില്‍ സന്ദേശം ഗ്രൂപ്പിലിട്ടപ്പോള്‍ തന്നെ റെനിയെ താക്കീത് ചെയ്തിരുന്നെന്നും സംഘടന അറിയിച്ചു. അതേസമയം, സാന്ദ്രയെ തല്ലിക്കൊന്ന് കാട്ടില്‍ കളയും, പിതാവ് തോമസിനെ ഉപദ്രവിക്കും എന്നൊക്കെയാണ് റെനി ജോസഫ് ശബ്ദ സന്ദേശത്തില്‍ പറഞ്ഞത്.

സിനിമാ നിര്‍മാണത്തിന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. മാര്‍ച്ച് മാസം നല്‍കിയ പരാതിയില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് അന്വേഷണമൊന്നും ഉണ്ടായിട്ടില്ല എന്നാണ് സാന്ദ്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക