ഒരാൾക്ക് മരണശേഷം
എന്തു സംഭവിക്കുന്നു
എന്നതിനേക്കാൾ പ്രധാനം
അയാൾക്ക്
ജീവിച്ചിരിക്കുമ്പോൾ
എന്തു സംഭവിക്കുന്നു
എന്നതാണ്...
ഒരു മരണവീട്ടിൽ
എത്തുമ്പോൾ
മാത്രമാണ് ചില
ചോദ്യങ്ങൾ
ഉയരുന്നത്...
എപ്പോഴായിരുന്നു...?
എന്തായിരുന്നു രോഗം?
എന്നൊക്കെ...
എങ്ങനെ മരിച്ചു
എന്ന് ചോദിക്കുന്നതിന്
പകരം എങ്ങനെ ജീവിച്ചു
എന്ന് ആരെങ്കിലും
അന്വേഷിച്ചിരുന്നെങ്കിൽ
പലരുടെയും
ആയുർദൈർഘ്യം
കൂടിയേനെ...
എല്ലാവർക്കും
അന്തസ്സോടെയും
അഭിമാനത്തോടെയും
ജീവിക്കാനുള്ള
ആഗ്രഹവും
അവകാശവുമുണ്ട്,
അത് ഉറപ്പു
വരുത്തുന്നതിനുള്ള
ചുമതല സഹജീവികൾ-
ക്കെല്ലാമുണ്ട്...
തൻകാര്യം മാത്രം
നോക്കി നടക്കുന്നയാൾ
അധികാരിയായാൽ
അയാളുടെ ഏകലക്ഷ്യം
തന്റെ പരിസരത്തെ തനിക്ക്
അനുകൂലമാക്കുക
എന്നത് മാത്രമായിരിക്കും...
സ്വന്തം മരണാനന്തര
ജീവിതം ഭംഗിയാക്കാൻ
ഇറങ്ങുന്ന അവർ
അന്യരുടെ നിത്യവൃത്തിയെ-
ക്കുറിച്ച് പോലും
ആകുലപ്പെടില്ല...
മരിച്ചവരുടെ
സാക്ഷ്യപ്പെടുത്തലുകൾ
ഇല്ലാത്തതുകൊണ്ട്
മരണ ശേഷമുള്ള
ജീവിതത്തെ
എങ്ങനെയും
വ്യാഖ്യാനിക്കാം...