മലയാളികളുടെ എക്കാലത്തെയും പ്രിയ നടി ശോഭന, തൻ്റെ സിനിമകൾ കണ്ടിട്ടില്ലാത്തവർക്കായി മൂന്ന് ചിത്രങ്ങൾ ശുപാർശ ചെയ്തു. 'എഫ്ടിക്യു വിത്ത് രേഖ മേനോൻ' എന്ന അഭിമുഖത്തിലാണ് ശോഭന തൻ്റെ ഇഷ്ടചിത്രങ്ങൾ വെളിപ്പെടുത്തിയത്.
പുതിയ ചിത്രം 'തുടരും', ബാലതാരമായി അഭിനയിച്ച തമിഴ് ചിത്രം 'മംഗള നായകി', തെലുങ്ക് ചിത്രം 'ഹലോ ഡാർലിങ്' എന്നിവയാണ് ശോഭന നിർദേശിച്ചത്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും നിരവധി മികച്ച കഥാപാത്രങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. ഒരുകാലത്ത് വർഷത്തിൽ 22 സിനിമകൾ വരെ ചെയ്തിരുന്നുവെന്നും, അന്ന് സിനിമകളുടെ ചിത്രീകരണം വേഗത്തിൽ അവസാനിക്കുമായിരുന്നു എന്നും ശോഭന ഓർമിച്ചു.
നിലവിൽ സാങ്കേതികവിദ്യയുടെ വളർച്ച കാരണം സിനിമകളുടെ ചിത്രീകരണം കൂടുതൽ സമയമെടുക്കുന്നുണ്ട്. പഴയകാലത്ത് സ്ക്രിപ്റ്റിനും സംവിധായകനുമായിരുന്നു സിനിമയിൽ പ്രധാന്യം. അത് മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടമായിരുന്നെന്നും, അന്ന് സിനിമയിൽ സജീവമാകാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണെന്നും ശോഭന കൂട്ടിച്ചേർത്തു.
English summary:
To those who haven’t seen the films I’ve acted in, I would first ask them to watch these three movies; says Shobana.