Image

വസന്തവൈഭവം (രാജു തോമസ്)

Published on 08 June, 2025
വസന്തവൈഭവം (രാജു തോമസ്)

സുവർണ്ണേ, സുഗന്ധീ, വസന്തർത്തുവേ,

എനിക്കായി പുണ്യം ഭവൽക്കാന്തി കണ്ട്.

ഇല നീർത്തുവന്നേ, പൂക്കൾ വിടർന്നേ,

കിളികൾ, കിളികൾ, എങ്ങും കിളികൾ.

ബഹുകലാമേളയിൽ ഞാനെന്നഹം        

മറന്നവയിലൊന്നായി  മേവിടുന്നു.

പഞ്ചേന്ദ്രിയസകലരമധന്യേ,

വിസ്മയതമം തവ വൈഭവങ്ങൾ.  *


കാലം നിരപ്പാക്കിടാതേ  കിടക്കും

ചില വടുക്കൾ---ദുഃഖങ്ങൾ, ഖേദങ്ങൾ,

നിസ്വാർത്ഥമാം ചില സ്വപനങ്ങളും.

ഭൂമിചന്ദ്രാർക്കർ കറങ്ങുവതിലധികം

കറങ്ങൂ മനുഷ്യന്റെ ബുദ്ധി:

നിശ്ചലം നിന്നഭിരമിക്കട്ടെ ഞാൻ.


Petrarchan  Sonnet-രീതിയിലുള്ളൊരു പ്രകീർത്തനം (ഗീതിക, ഗീതകം, ശീതിക) 8+6 വരികളിൽ

* ശ്രദ്ധിച്ചാലും: ഈ വിശേഷണം--തരം;  കൂടുതൽ അങ്ങന (more so) ; തമം:  most so (superlative)  ഇവിടെയും നമ്മുടെ എഴുത്തുകാർ ജാഗ്രതേ!

 

Join WhatsApp News
റെജീസ് nedungadappally 2025-06-08 03:09:48
' നിന്നഭിരമിക്കട്ടെ ' = എന്താണ് അർത്ഥമാക്കുന്നത്???
Raju Thomas 2025-06-08 14:28:28
ഇത്രയും ജ്ഞാനിയും സാഹിതീനിപുണനുമായ നിങ്ങൾ ഒരു നമ്പർ ഇറക്കിയതാണെന്നറിഞ്ഞാണ് ഇതു കുറിക്കുന്നത്. ഞാൻ ഉദ്ദേശിച്ചത്: വസന്തത്തിന്റെ ഈ പുഷ്കലത കണ്ട് പാവം ഞാൻ അതിൽ ആനന്ദിച്ച് ഇവിടെ (ഈയെന്റെ ശപ്തസ്ഥലിയിൽ) അല്പനേരംകൂടി ഇരുന്നോട്ടെ എന്ന് (എന്നുമാത്രം). Thanking you for the reading and for the comment, Yours Unapologetically, RT
Sudhir Panikkaveetil 2025-06-08 15:20:04
ശ്രീ രാജു തോമസിന്റെ കവിതകൾ വായിക്കുമ്പോൾ ചുറ്റിലുമുള്ള ദൃശ്യങ്ങൾ കവിയെ ഭ്രമിപ്പിക്കുന്നു ചിന്തിപ്പിക്കുന്നു, കാലങ്ങളിലൂടെ ചിലപ്പോൾ യുഗങ്ങളിലൂടെ സഞ്ചരിപ്പിക്കുന്നു എന്നൊക്കെ തോന്നും. കവിയുടെ മനസ്സ് ഒരു കണ്ണാടി പോലെ ബിംബങ്ങൾ പ്രതിഫലിപ്പിക്കുന്നു.ഇവിടെ കവി തത്വചിന്തകനാകുന്നു. ഭൂമിയും, ചന്ദ്രനും സൂര്യനും അവരുടെ അച്ചുതണ്ടിൽ കറങ്ങുമ്പോൾ സ്വന്തം കാലിൽ നിശ്ചലനായി നിന്ന് സന്തോഷിക്കട്ടെ എന്നാണു കവി തീരുമാനിക്കുന്നത്. ഭൂമി ഇത്തിരി ചരിവോടെ കറങ്ങുന്നതുകൊണ്ടല്ലേ ഋതുക്കൾ ഉണ്ടാകുന്നത്. അതല്ലേ കവിയെ ത്രസിപ്പിക്കുന്നത്. കവി അങ്ങനെ "നിശ്ചലം നിന്നാൽ" (കുത്തിക്കുറിച്ചു കൊണ്ടങ്ങിരുന്നാൽ അത്താഴമൂണിന്...) ഇനിയും കവിതകൾ വിടരും. വിടരട്ടെ. ബഹുമാന്യനായ ഡോക്ടർ മാത്തുള്ള സാർ മതം വിട്ടൊരു സാഹിത്യമില്ലെന്നു പറഞ്ഞാലും (ഞാൻ മനസ്സിലാക്കിയത്, തെറ്റാണെൽ ക്ഷമിക്കുക) കവി മനസ്സിൽ കവിത വരാൻ എന്തും വിഷയങ്ങളാണ്. കവി നിശ്ചലം നിൽക്കുന്നത് :ഞാനെന്നഹം മറന്നാണ്" അതിലും ഒരു തത്വചിന്തയുണ്ട്. ഈ ഹൃസകുറിപ്പിൽ അതൊക്കെ വിവരിക്കാൻ എളുപ്പമല്ല. കവിക്ക് വസന്തം കൂട്ടാകട്ടെ കവിയെ ആനന്ദിപ്പിക്കട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക