Image

മോശം കാലാവസ്ഥ ; ആക്സിയോം 4 വിക്ഷേപണം മാറ്റി : ശുഭാംശുവിന്റെ ബഹിരാകാശയാത്ര ബുധനാഴ്ച വൈകിട്ട്

Published on 09 June, 2025
മോശം കാലാവസ്ഥ ; ആക്സിയോം 4 വിക്ഷേപണം  മാറ്റി : ശുഭാംശുവിന്റെ ബഹിരാകാശയാത്ര ബുധനാഴ്ച  വൈകിട്ട്

ഫ്ളോറിഡ; ചൊവ്വാഴ്ച നടത്താനിരുന്ന ആക്സിയം 4 വിക്ഷേപണം വീണ്ടും മാറ്റി വച്ചു. ബുധനാഴ്ച വൈകിട്ട് 5.30ന് വിക്ഷേപണം നടത്തുമെന്നാണ് പുതിയ അറിയിപ്പ്. ഇത് മൂന്നാം തവണയാണ് വിക്ഷേപണം മാറ്റി വയ്ക്കുന്നത്.മോശം കാലാവസ്ഥ കാരണമാണ് വിക്ഷേപണം മാറ്റിവച്ചത്.

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി  ശുഭാംശു ശുക്ല ഉൾപ്പടെയുള്ള നാലംഗ സംഘത്തിന്‍റെ ആക്സിയം 4 ദൗത്യത്തിനായി നടത്തിയ ഫുൾ ഡ്രസ് റിഹേഴ്സലുകളെല്ലാം വിജയകരമായി പൂർത്തിയാക്കിയിരുന്നു. സാങ്കേതിക പരിശോധനകളെല്ലാം വിജയകരമാണ്

 കെന്നഡി സ്പേസ് സെന്ററില്‍ നിന്നായിരുന്നു ദൗത്യം നിശ്ചയിച്ചിരുന്നത്.  

1984 ൽ റഷ്യയുടെ സോയൂസ് ടി-11 ൽ  കുതിച്ചുയർന്ന ആദ്യ ഇന്ത്യക്കാരനായ വിങ് കമാൻഡർ രാകേഷ് ശർമയ്ക്കു ശേഷം നീണ്ട നാലു ദശാബ്ദങ്ങൾ കഴിഞ്ഞ് ഇതാദ്യമാണ് മനുഷ്യരെ ഉൾപ്പെടുത്തിയുള്ള ബഹിരാകാശ യാത്രയിലേയ്ക്ക് ശുഭാംശുവിലൂടെ   ഇന്ത്യ  തിരിച്ചു വരുന്നത്.


ഡ്രാഗൺ ബഹിരാകാശ പേടകവും ഫാൽക്കൺ 9 റോക്കറ്റും ഉപയോഗിച്ച് വിക്ഷേപിക്കുന്ന ഈ ദൗത്യം നാസയുടെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നാണ് കുതിച്ചുയരുക. 28 മണിക്കൂറുകൾക്കുള്ളിൽ ദൗത്യക്കാർ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക