ന്യൂയോർക്ക്: ഹോളിവുഡ് നടൻ ജാരെഡ് ലെറ്റോയ്‌ക്കെതിരെ ലൈംഗികാരോപണം. ഓസ്‌കർ ജേതാവും നടനുമായ ജാറെഡ് ലെറ്റോയ്‌ക്കെതിരെ 9 സ്ത്രീകള്‍ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
അതില്‍ പ്രായപൂർത്തിയാകാത്തവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ജാറെഡ് ലെറ്റോയില്‍ നിന്ന് ലൈംഗികാതിക്രമം നേരിട്ട ഒൻപത് സ്ത്രീകളുമായുള്ള അഭിമുഖങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എയർമെയില്‍ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 16 വയസ്സുള്ള ഒരു പെണ്‍കുട്ടിയോട് ലൈംഗിക ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചുവെന്നും 17 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് മുന്നില്‍ നഗ്നത പ്രദർശിപ്പിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ അഭിമുഖങ്ങളില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.