ന്യൂജേഴ്‌സി - ന്യൂവാർക്ക് വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ നാടുകടത്തുന്നതിന് മുമ്പ് കൈകൾ ബന്ധിച്ച് നിലത്ത് കിടക്കുന്നത് സാമൂഹിക സംരംഭകനായ കുനാൽ ജെയിൻ വീഡിയോയിൽ പകർത്തി X-ൽ പങ്കിട്ടു. വൈകാതെ ഇത് വൈറൽ ആയി .
വിദ്യാർത്ഥി കരയുന്നുണ്ടായിരുന്നു. ഒരു കുറ്റവാളിയെപ്പോലെയാണ് അധികൃതർ അയാളോട് പെരുമാറിയത്.
ഹെൽത്ത്ബോട്ട്സ് AI പ്രസിഡണ്ടായ ജെയിൻ സംഭവം വിഭവരിച്ചത് ഇപ്രകാരമാണ്. ഹരിയാൻവി (ഹിന്ദിയുടെ വകഭേദം) ആയിരുന്നു വിദ്യാർത്ഥി സംസാരിച്ചത്. 'എനിക്ക് മാനസിക കുഴപ്പമില്ല. ഇവർ എന്നെ ഭ്രാന്തനാക്കാൻ ശ്രമിക്കുകയാണ്.' വിദ്യാർത്ഥി ഹരിയാൻവിയിൽ പറയുന്നു .
ഇത് കണ്ട തനിക്കു നിസ്സഹായതയും ഹൃദയവേദനയും തോന്നി. ഇതൊരു മനുഷ്യ ദുരന്തമാണ്, എന്ന് ജെയിൻ തന്റെ ദുഃഖം പ്രകടിപ്പിച്ചു.
ജെയിൻ പറയുന്നതനുസരിച്ച്, വിദ്യാർത്ഥിക്ക് സാധുവായ വിസ ഉണ്ടായിരുന്നു. പക്ഷേ 'ഇമിഗ്രേഷൻ അധികാരികളെ സന്ദർശിച്ചതിന്റെ കാരണം വിശദീകരിക്കാൻ കഴിഞ്ഞില്ല.' സമാനമായ സംഭവങ്ങൾ പതിവായി സംഭവിക്കുന്നുണ്ടെന്നും, ദിവസവും ഇത്തരം 3-4 കേസുകൾ ഉണ്ടാവുന്നുവെന്നും ജെയിൻ പറഞ്ഞു. വിദ്യാർത്ഥികളെ കുറ്റവാളികളെ പോലെ വൈകുന്നേരത്തെ വിമാനത്തിൽ കൈകൾ കെട്ടി തിരിച്ചയയ്ക്കുന്നു.'
'ഈ പാവം കുട്ടിയുടെ രക്ഷിതാവിന് അവന് എന്ത് സംഭവിക്കുന്നുവെന്ന് അറിയില്ല' എന്ന് പറഞ്ഞുകൊണ്ട് ജെയിൻ പൊതുജനങ്ങളുടെ ശ്രദ്ധ ഇക്കാര്യത്ത്തിലേക്ക് ക്ഷണിച്ചു .
സോഷ്യൽ മീഡിയ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ട ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് , ഈ വിഷയത്തിൽ പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു.
https://twitter.com/i/status/1931723889119523125
2009 നും 2024 നും ഇടയിൽ 15,564 ഇന്ത്യൻ പൗരന്മാരെ യുഎസിൽ നിന്ന് നാടുകടത്തി, ഇതിൽ ഭൂരിഭാഗവും പ്രസങ്ങളില്ലാതെ ചെയ്തു. പക്ഷേ ഇപ്പോൾ ബലപ്രയോഗത്തിലൂടെ ചെയ്യാനും അധികൃതർ മടിക്കുന്നില്ല.