വാഷിംഗ്ടൺ: ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ അന്താരാഷ്ട്ര വിദ്യാർഥികൾക്കു വരാനുള്ള വിസകൾ വീണ്ടും പരിഗണിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ലോകമൊട്ടാകെയുള്ള എംബസികൾക്കും കോൺസലേറ്റുകൾക്കും നിർദേശം നൽകി. വിദേശ വിദ്യാർഥികൾക്കു പ്രവേശനം നിഷേധിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് കോടതി തടഞ്ഞതിനു പിന്നാലെയാണിത്.
യുഎസ് ജില്ലാ ജഡ്ജി ആലിസൺ ബറോസ് പുറപ്പെടുവിച്ച താൽക്കാലിക നിയന്ത്രണ ഉത്തരവ് കാരണം ഹാർവാർഡിലേക്കുള്ള വിദ്യാർത്ഥികൾക്കും ഗവേഷകർക്കും വിസ അപേക്ഷകർ നിരസിക്കാൻ നിരസിക്കാനുള്ള സ്റ്റേറ്റ് ഡിപ്പാർട്മെന്റ് നിർദേശം തിരുത്തേണ്ടി വന്നു.
"ഉടൻ പ്രാബല്യത്തിൽ, കോൺസുലർ വിഭാഗങ്ങൾ ഹാർവാർഡ് സർവകലാശാല വിദ്യാർത്ഥി, എക്സ്ചേഞ്ച് വിസിറ്റർ വിസകളുടെ പ്രോസസ്സിംഗ് പുനരാരംഭിക്കണം," കേബിൾ പറയുന്നു. "അത്തരം അപേക്ഷകളൊന്നും നിരസിക്കരുത്."
സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോ ആണ് ഒപ്പുവച്ചിട്ടുള്ളത്.