ലോസ് ഏഞ്ജലസ്: ലോസ് ഏഞ്ജലസിൽ ലഹള തുടരുമ്പോൾ നഗരവും ഡിസ്ട്രിക്റ്റും ശാന്തമാക്കാൻ പ്രസിഡന്റ് ട്രംപ് നാഷനൽ ഗാർഡുകളെ നിയോഗിച്ചത് വലിയ വിവാദമായിരിക്കുകയാണ്. 700 മറീനുകളാണ് ദൗത്യത്തിൽ ഉള്ളത്. അവർ കൃത്യ നിർവഹണം ആരംഭിക്കുന്നതിനു മുൻപ് തന്നെ ട്രംപ് അവർ ചെയ്ത 'നല്ല പ്രവർത്തനത്തിന്' നന്ദി രേഖപ്പെടുത്തിയത് മറ്റൊരു വിവാദമായി.
ഗാർഡുകളുടെ നിയോഗത്തിനു എതിരായി ശക്തമായി പ്രതിഷേധിക്കാൻ ഡെമോക്രാറ്റിക് അനുകൂലികൾ, കൂടുതലും ചില ന്യൂന പക്ഷ വിഭാഗങ്ങൾ, വർധിത വീര്യത്തോടെ മുന്നോട്ടു വന്നു. 'മോസ്‌റ്റലി പീസ്ഫുൾ പ്രൊട്ടസ്ററ്' എന്ന് പ്രതിഷേധക്കാർ വിശേഷിപ്പിക്കുന്ന, ദിവസങ്ങളായി തുടരുന്ന കലാപത്തിൽ, വലിയ നാശനഷ്ടങ്ങളാണ് ആക്രമിച്ചും തീയിട്ടും ഇവർ വരുത്തി വച്ചത്.
ജനജീവിതത്തിന്റെ സ്തംഭനം തുടരുകയാണ്. മില്ലിയനുകൾ വില വരുന്ന പൊതു സമ്പത്തും സംസ്ഥാന, നഗര സമ്പത്തുക്കളും ചരിത്ര പ്രധാന വസ്തു വകകളും ഈ പ്രതിഷേധത്തിൽ ഓർമ്മകളിൽ മാത്രമായി ശേഷിപ്പിച്ചു. 2,000 ഹോം ഗാർഡുകൾ പ്രതിഷേധം നിയന്ത്രിക്കുവാൻ ശ്രമിച്ചിരുന്ന ഉദ്യമത്തിൽ അവരെ സഹായിക്കാനാണ് 700 ഫെഡറൽ ഹോം ഗാർഡുകൾ അങ്ങോട്ടേക്ക് പുറപ്പെട്ടത്. പ്രസിഡന്റിന്റെ പ്രഖ്യാപിത നയം അമേരിക്കക്കും അമേരിക്കക്കാർക്കും സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ്. ഇതിനു എതിരായി എന്ത് സംഭവിച്ചാലും ഉടനെ നടപടി എടുക്കാൻ താൻ പ്രതിജ്ഞാബദ്ധനാണ് എന്ന് ട്രംപ് കൂടെക്കൂടെ പറയാറുണ്ട്. ട്രംപ് സ്വയം കലര്ത്തുന്ന നാടകീയതയും ഷോമാൻഷിപ്പും എപ്പോഴും അവസരം കാത്തിരിക്കുന്ന പ്രതിപക്ഷവും വിമർശകരും ആയുധമാക്കാറുണ്ട്.
കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോന്റയും ഗവർണ്ണർ ഗാവിന് ന്യൂസമും ട്രമ്പിനും ഡിഫെൻസ് സെക്രട്ടറി ഹെഗസ്‌തിനും എതിരെ നാഷണൽ ഗാർഡുകളെ 60 ദിവസത്തേക്ക് പ്രസിഡന്റ് ട്രംപിന്റെ ഓർഡർ പ്രകാരം യു എസ് ഡിപ്പാർട്മെന്റ് ഓഫ് ഡിഫെൻസ് (യു എസ് ക്രിമിനൽ നിയമം സെക്ഷൻ 12406) പ്രയോഗിച്ചു നാഷണൽ ഗാർഡുകളെ സാൻ ഡിയേഗോ മുതൽ ലോസ് ഏഞ്ചൽസ് വരെ ഗവർണറുടെ അനുവാദം ഇല്ലാതെ, പ്രാദേശിക നിയമ പാലന അധികാരികൾ അറിയാതെ, സ്ഥലം മാറ്റിയതിനെതിരെ കേസ് ഫയൽ ചെയ്തു. സംസ്ഥാനത്തു അങ്ങോളം ഇങ്ങോളം ഉള്ള 2,000 നാഷണൽ ഗാർഡുകളെ നിയോഗിച്ചു എന്നും കേസിൽ ആരോപിക്കുന്നു.
ഗവർണറും എ ജി യും ആവശ്യപ്പെടുന്നത് നാഷണൽ ഗാർഡുകളെ വളരെ അപൂർവമായി മാത്രം ഉപയോഗിക്കുന്ന 1798 ലെ ഏലിയൻ ആക്ട് ഫെഡറലൈസ് ചെയ്തു നടപടി സ്വീകരിക്കുന്നത് അധികാര ദുർവിനയോഗവും ഭരണഘടനയുടെ പത്താം ഭേദഗതിക്ക് വിരുദ്ധവുമാണ് എന്ന് പ്രഖ്യാപിക്കണം എന്നാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും (ജൂൺ 6, 7 തീയതികളിൽ) യു എസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐ സി ഇ) ലോസ് ഏഞ്ചൽസ് നഗരമധ്യത്തിൽ പല റെയ്‌ഡുകളും നടത്തി. ഈ റെയ്ഡുകൾക്കു വലിയ പ്രതിഷേധങ്ങൾ ഉണ്ടായി. ഈ പ്രതിഷേധങ്ങൾ നേരിടാൻ നാഷണൽ ഗാർഡിനെ അയയ്ക്കുമെന്ന് ട്രംപ് ഭരണത്തിലെ പല അധികാരികളും താക്കീതു നൽകി.
ജൂൺ 7 സായാഹ്നത്തിൽ ട്രംപ് “ഡിപ്പാർട്മെന്റ് ഓഫ് ഡിഫെൻസ് സെക്യൂരിറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ഡിപ്പാർട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ഫങ്ക്ഷൻസ് ,” എന്ന പേരിൽ പുറത്തിറക്കിയ മെമ്മോയിൽ ഡിപ്പാർട്മെന്റ് ഓഫ് ഡിഫെൻസിലെ 2,000 കാലിഫോർണിയ നാഷണൽ ഗാർഡുകളെ 60 ദിവസം ഫെഡറൽ സർവിസിന് നിയോഗിക്കുകയാണെന്നു പറഞ്ഞു. ഈ മെമ്മോയിൽ ആവശ്യപ്പെട്ടതനുസരിച്ചു ഡിപ്പാർട്മെന്റ് ഓഫ് ഡിഫെൻസ് ഗവർണറെയും പ്രാദേശിക നിയമ പരിപാലന അധികാരികളെയും മറികടന്നു നാഷണൽ ഗാർഡുകളെ ലോസ് ആഞ്ചലസിലേക്ക് അയച്ചു തുടങ്ങി. പ്രസിഡന്റ് ട്രംപ് നാഷണൽ ഗാർഡുകളുടെ സേവനം വിപുലപ്പെടുത്തിയിട്ടുണ്ട്. സാധാരണ സിവിൽ ഇമ്മിഗ്രേഷൻ നിയമ പരിപാലന ഓഫീസർമാർ ചെയ്യുന്ന നടപടികൾ ഈ ഗാർഡുകൾ ചെയ്യണമെന്ന പ്രസിഡന്റ് ട്രംപിന്റെ ഉദ്ദേശം കാലിഫോർണിയ സമൂഹങ്ങളിൽ ആശങ്കയും ഭീതിയും പടർത്തി.
Deployment of National Guards sparks row