Image

700 മറീൻ ഭടന്മാരെ കൂടി ലോസ് ഏഞ്ജലസിലേക്കു വിളിക്കുന്നു; 2,000 നാഷനൽ ഗാർഡുകളെയും കൂടുതലായി വരുത്തും (പിപിഎം)

Published on 10 June, 2025
 700 മറീൻ ഭടന്മാരെ കൂടി ലോസ് ഏഞ്ജലസിലേക്കു വിളിക്കുന്നു; 2,000 നാഷനൽ ഗാർഡുകളെയും കൂടുതലായി വരുത്തും (പിപിഎം)

ലോസ് ഏഞ്ജലസ് പ്രതിഷേധ പ്രകടനങ്ങൾ നേരിടാൻ 700 മറീൻ ഭടന്മാരെ കൂടി നിയോഗിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് ഉത്തരവിട്ടു. വെള്ളിയാഴ്ച്ച 2,000 നാഷനൽ ഗാർഡുകളെ രംഗത്തിറക്കാൻ ഉത്തരവിട്ട ട്രംപ് ഞായറാഴ്ച്ച 2,000 ഗാർഡുകളെ കൂടി വിന്യസിക്കാൻ ഉത്തരവ് നൽകിയിരുന്നു. അതിനു പുറമെയാണ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാം നഗരത്തിലേക്കു സൈനികരെയും വിളിക്കുന്നത്.    

കാലിഫോർണിയ 29 പാംസിൽ യുഎസ് മറീൻ കോപ്‌സ് എയർ ഗ്രൗണ്ട് കോംബാറ്റ് സെന്ററിൽ നിന്നാണ് 700 മറീനുകൾ അടങ്ങിയ സമ്പൂർണ ബറ്റാലിയനെ വിളിക്കുന്നത്.

ലോസ്‌ ഏഞ്ജലസിനു 220 കിലോമീറ്റർ അകലെയുള്ള 29 പാംസിൽ നിന്നു അവർ 24 മണിക്കൂറിനുള്ളിൽ എത്തുമെന്ന് എ ബി സി പറഞ്ഞു.  അറസ്റ്റ് ഉൾപ്പെടെയുള്ള നിയമപാലന ദൗത്യങ്ങൾക്കു അധികാരമില്ലാത്ത മറീനുകൾക്കു പ്രധാന ചുമതല ഫെഡറൽ ആസ്‌തികളും ജീവനക്കാരെയും സംരക്ഷിക്കുക എന്നതാവും.

ഞായറാഴ്ച്ച രാവിലെ 300 ഗാർഡുകൾ നഗരത്തിൽ വിന്യസിച്ചിരുന്നു. 2,000 ഗാർഡുകളെ കൂടി വിളിക്കാൻ ട്രംപ് ഉത്തരവ് നൽകിയെന്നു അസിസ്റ്റന്റ് സെക്രട്ടറി ഓഫ് ഡിഫൻസ് ഷോൺ പാർണെൽ ആണ് അറിയിച്ചത്.  

Trump calls 700 Marines to Los Angeles 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക