Image

ഫാദേഴ്സ് ഡേയിൽ ആശംസാ പോസ്റ്റ് പങ്കുവെച്ച് ടോവിനോ തോമസ്

Published on 15 June, 2025
ഫാദേഴ്സ് ഡേയിൽ ആശംസാ  പോസ്റ്റ് പങ്കുവെച്ച് ടോവിനോ തോമസ്

ഫാദേഴ്സ് ഡേയിൽ ആശംസകൾ നേർന്ന് പോസ്റ്റ് പങ്കുവെച്ച് ടോവിനോ തോമസ്. ‘ലോകത്തുള്ള എല്ലാ അടിപൊളി അച്ഛന്മാർക്കും ഫാദേഴ്സ് ഡേ ആശംസകൾ’ എന്ന കുറിപ്പോടെയാണ് ടൊവിനോ പോസ്റ്റ് പങ്കുവെച്ചത്. അച്ഛൻ അഡ്വ: ഇല്ലിക്കല്‍ തോമസിനൊപ്പവുമുള്ള ഫോട്ടോയും, മക്കളായ ഇസയ്ക്കും തഹാനുപ്പൊപ്പമുള്ള ഫോട്ടോയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

ടൊവിനോയുടെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ നരിവേട്ടയുടെ സംവിധായകന്‍ അനുരാജ് മനോഹറും എഴുത്തുകാരന്‍ അബിന്‍ ജോസഫുമുള്‍പ്പടെ നിരവധി താരങ്ങള്‍ പോസ്റ്റില്‍ കമന്റ് ചെയ്തിട്ടുണ്ട്.

‘ലോകത്തേയും ജീവിതത്തിലേയും ഓരോ അദ്ഭുതങ്ങള്‍ കാണുമ്പോഴും നിന്റെ കണ്ണുകളിലുണ്ടാകുന്ന കൗതുകം ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ. ഏറ്റവും മികച്ചതാവാന്‍ നീ പരിശ്രമിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീ സന്തോഷവും ദയയും ഉള്ളവനായിരിക്കണം. അപ്പ നിന്നെ സ്‌നേഹിക്കുന്നു. എന്നും നിന്നോടൊപ്പമുണ്ടായിരിക്കും’, മകൻ തഹാന് ജന്മദിനാശംസകള്‍ നേർന്ന് പണ്ടൊരിക്കല്‍ ടൊവിനോ കുറിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക