Image

മോഹൻലാലിനെ 'പൂക്കി ലാൽ ' എന്ന് വിളിച്ച് മാളവിക മോഹനൻ; 'ഹൃദയപൂർവ്വം' അനുഭവങ്ങൾ പങ്കുവെച്ച് നടി

രഞ്ജിനി രാമചന്ദ്രൻ Published on 18 June, 2025
മോഹൻലാലിനെ 'പൂക്കി ലാൽ ' എന്ന് വിളിച്ച് മാളവിക മോഹനൻ; 'ഹൃദയപൂർവ്വം' അനുഭവങ്ങൾ പങ്കുവെച്ച് നടി

മോഹൻലാലിനൊപ്പം 'ഹൃദയപൂർവ്വം' എന്ന ചിത്രത്തിൽ മാളവിക മോഹനൻ അഭിനയിക്കുന്നു എന്നത് ആരാധകർ ഏറെ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രീകരണത്തിനിടെയുള്ള അനുഭവങ്ങൾ മാളവിക പലപ്പോഴായി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മോഹൻലാലിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചുവെന്നും അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ടാണ് താൻ വളർന്നതെന്നുമെല്ലാം മാളവിക മുൻപ് പറഞ്ഞിരുന്നു. ഇപ്പോഴിതാ, മോഹൻലാലിനെക്കുറിച്ച് പുതിയൊരു വെളിപ്പെടുത്തലുമായി നടി വീണ്ടും എക്‌സിൽ എത്തിയിരിക്കുകയാണ്.

എക്‌സിൽ മാളവിക നടത്തിയ ചോദ്യോത്തര സെഷനിൽ, ഒരു ആരാധകൻ 'ഹൃദയപൂർവ്വത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിൻ്റെ അനുഭവം' ചോദിച്ചു. ഇതിന് രസകരമായ മറുപടിയാണ് മാളവിക നൽകിയത്. "അദ്ദേഹത്തിൻ്റെ സിനിമകൾ കണ്ടു വളർന്ന ഒരാൾ എന്ന നിലയ്ക്ക് അദ്ദേഹത്തിനൊപ്പം സ്ക്രീൻ പങ്കിടാനായത് മികച്ചൊരു അനുഭവമായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ നല്ല രസമാണ്. ഞാൻ സ്നേഹത്തോടെ അദ്ദേഹത്തെ 'പൂക്കി ലാൽ ' എന്നാണ് വിളിക്കുന്നത്," മാളവിക കുറിച്ചു.

മോഹൻലാലിനോടുള്ള മാളവികയുടെ സ്നേഹവും ബഹുമാനവും വെളിപ്പെടുത്തുന്ന ഈ വിളിപ്പേര് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

 

 

English summary:

Malavika Mohanan calls Mohanlal ‘Pookki Lal’; actress shares heartfelt experiences.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക