ഇന്ന് വായനാദിനം ആണല്ലോ എന്നോർത്താണ് അയാൾ പുസ്തകം തുറന്നത്
പുസ്തകത്തിലെ ഒറ്റ വരിയും വായിക്കാൻ ആയാൾക്കായില്ല
കണ്ണടയുടെ തെളിച്ചു കുറവാണോ തലയുടെ വെളിച്ചക്കുറവാണോ അയാൾക്കൊന്നും മനസ്സിലായില്ല
കുറെ നേരം അയാൾ പുസ്തകം തിരിച്ചും മറിച്ചും നോക്കിയതിനുശേഷം അടച്ചുവെച്ചു
പിന്നെ റിമോട്ട് എടുത്തു
വായനാദിനത്തെ കുറിച്ചുള്ള ഒരുപാട് പരിപാടികൾ ഉണ്ടായിരുന്നു ഓരോ ചാനലിലും പക്ഷെ, ഒന്നു വായിക്കുന്നുണ്ടായിരുന്നില്ല
എല്ലാവരും പറയുകയാണ്.....
അയാള് മൊബൈൽ എടുത്തു....
ഒരുപാട് ശബ്ദ സന്ദേശങ്ങൾ, വോയിസ് നോട്ടുകൾ നിറഞ്ഞു കിടക്കുന്നു ആരൊക്കെയോ ഛർദ്ദിച്ചുവച്ച ശബ്ദശകലങ്ങൾ
ആർക്കും ഒന്നും എഴുതാനും വായിക്കാനും നേരമില്ല.
പകരം അഡ്മിന്റെ അന്ത്യശാസനം വന്നു കിടക്കുന്നു വോയ്സ് നോട്ട് ഇടാത്തവരെ ഗ്രൂപ്പിൽ നിന്നും പുറത്താക്കും..
അയാൾ ഒരു ഗുഡ് നൈറ്റ് സന്ദേശം ഇട്ട് ചെരിഞ്ഞു കിടന്നുറങ്ങി.
_________________________________________
✒️ഫൈസൽ മാറഞ്ചേരി