Image

ഫ്രീമോണ്ടിൽ ഇന്ത്യൻ കുടുംബത്തിന്റെ ജൂവലറി 15 പേരടങ്ങുന്ന സംഘം കൊള്ളയടിച്ചു (പിപിഎം)

Published on 21 June, 2025
ഫ്രീമോണ്ടിൽ ഇന്ത്യൻ കുടുംബത്തിന്റെ ജൂവലറി 15 പേരടങ്ങുന്ന സംഘം കൊള്ളയടിച്ചു (പിപിഎം)

കാലിഫോർണിയയിലെ ഫ്രീമോണ്ടിൽ മൂന്നു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ കുടുംബം നടത്തി വന്ന ആഭരണക്കടയിൽ ആറു കാറുകളിലായി വന്ന സംഘം ബുധനാഴ്ച്ച വൻ കവർച്ച നടത്തി.

മുഖം മൂടി ധരിച്ച 15 പേർ സംഘത്തിൽ ഉണ്ടായിരുന്നുവെന്നു കുമാർ ജ്യുവല്ലേഴ്‌സ് ഉടമകളിൽ ഒരാളായ ഷീന വർമ്മ പറയുന്നു. സംഘത്തിലെ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പതിനായിരക്കണക്കിനു ഡോളർ വിലവരുന്ന ആഭരണങ്ങൾ നിമിഷനേരം കൊണ്ട് അപ്രത്യക്ഷമായി. "ഞങ്ങളുടെ ചോരയും വിയർപ്പും കണ്ണീരുമായിരുന്നു ഈ ബിസിനസ്," വർമ്മ പറഞ്ഞു. "നിരവധി വര്ഷങ്ങളുടെ അധ്വാനം."

കാർ ഇടിച്ചു മുൻഭാഗത്തെ ഡോർ തകർത്താണ് സംഘം അകത്തു കടന്നത്. കടയിൽ അപ്പോൾ വർമയുടെ അച്ഛനും അമ്മയും ഒരു ജീവനക്കാരനും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്കാർക്കും പരുക്കേറ്റില്ല.

ഫ്രീമോണ്ട് പോലീസ് വേഗത്തിൽ എത്തിയെന്നു വർമ്മ പറഞ്ഞു. അവർക്ക് കവർച്ച സംഘത്തിന്റെ കാറുകളിൽ ഒരെണ്ണം കണ്ടെത്താൻ കഴിഞ്ഞു. നാലു പേരൊഴികെ മറ്റെല്ലാവരും പക്ഷെ രക്ഷപെട്ടു.

Masked men ransack Fremont jewelry  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക