ന്യൂയോര്‍ക്ക്: നാഷണൽ ഇന്ത്യൻ നഴ്സസ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപാ), ജൂൺ 7-ന് സ്ഫെണിലെ ഗുഡ് സമരിറ്റൻ ഹോസ്പിറ്റൽ കോൺഫറൻസ് റൂമിൽ നടത്തിയ ദേശീയ നഴ്‌സിംഗ് കോൺഫറൻസ് വിജയകരമായി .
അമേരിക്കയുടെ പതിനാറു സ്റ്റേറ്റുകളിൽ നിന്നുള്ള നിൻപായുടെ അംഗങ്ങളായ നഴ്സസ് പ്രാക്ടീഷണേഴ്സ്, നേഴ്സ് ലീഡേഴ്‌സ് , നേഴ്സ് എഡ്യൂക്കേറ്റർസ് , നഴ്സസ് തുടങ്ങിയവർ പങ്കെടുത്തു. രാവിലെ ഏഴു മണിക്കു രജിസ്ട്രേഷൻ ആരംഭിച്ചു .
അസോസിയേഷൻ ചെയർമാൻ ഡോക്ടർ ആനി പോൾ ഏവരെയും സ്വാഗതം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസന്ന ബാബു അസ്സോസിയേഷന്റെ പ്രവർത്തനങ്ങൾ വിവരിച്ചു . അമേരിക്കൻ അസോസിയേഷൻ ഓഫ് നേഴ്സ് പ്രാക്ടീഷണേഴ്സ് (AANP) മെമ്പറായ നിന്പക്ക് കോൺഫറൻസ് വഴി സാമ്പത്തിക താൽപ്പര്യങ്ങളോ ബന്ധങ്ങളോ ഇല്ല എന്ന് എഡ്യൂക്കേഷൻ ചെയർ, ഡോക്ടർ ഗീത അജയ്, വ്യക്തമാക്കി.
മേരി യെസ്സോ, RN, MPH ഹെൽത്ത് & ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ, ഗുഡ് സമരിറ്റൻ ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തു. ലീന ആലപ്പാട്ട്, MSN, PNP മോഡറേറ്ററായി സദസ്സിന് നേതൃത്വം നൽകി .'ഒപ്റ്റിമൽ കെയറിനായി നൂതന സാങ്കേതിക പരിഹാരങ്ങൾ ഉപയോഗിച്ച് ആരോഗ്യ തുല്യതാ വിടവുകൾ നികത്തൽ' എന്ന ചിന്താവിഷയം ആസ്പദമാക്കി നടത്തിയ കോൺഫറൻസിൽ ആറു പ്രഗൽഭരുടെ അവതരണം വളരെ വിജ്ഞാനപ്രദമായി.
ഡോ. വർഷ സിംഗ്, DNP, ANP-C, SCRN, NEA-BC, FAHA, FAANP യുടെ കീനോട്ട് സ്പീച് വളരെ പ്രചോദനാത്മകമായിരുന്നു. ഡോ. ജോഡെൽ വെർഗാര ഗോൾഡ്, DNP-EL, APN, ACNP-BC, ഡോ. ഷൈനി പോൾ ജോർജ്, DNP, APRN, AGPCNP, ,ഡോ. ബെർത്തിൽഡ് ഡുഫ്രീൻ, DNP, DOS(h), MSN-Ed, BSN, AAS, CARN, RN, സോണി പോൾ, MSN,FNP,-BC, ഡോ. പട്രീഷ്യ പോ, DNP, APN, AGACNP- BC, Gero- BC, തുടങ്ങിയ മികച്ച പ്രഭാഷകർ ഒപ്റ്റിമൽ കെയറിനായി നൂതന സാങ്കേതിക പരിഹാരങ്ങൾ കൈവരിക്കാനുള്ള മാർഗങ്ങൾ വിവരിച്ചു.
ഓരോ പ്രെസെന്റേഴ്‌സിനും ലൂമിനറി അവാർഡ് നൽകി ആദരിച്ചു.
ബ്ലെസി വര്ഗീസ് ഈ. കെ. ജി വാക്ക് ഷോപ്പ് നടത്തിയത് എല്ലാവര്ക്കും വളരെ പ്രയോജനപ്പെട്ടു. കോണ്‍ഫറന്‍സ് തീം ആയി ബന്ധപ്പെട്ട പോസ്റ്റര്‍ പ്രസന്റേഷന്‍സും കോണ്‍ഫറന്‍സിന് മാറ്റുകൂട്ടി. സിജി മാത്യുവിന്റെയും കൊച്ചുറാണി ജോസഫിന്റെയും നേതൃത്വത്തിൽ പോസ്റ്റര്‍ പ്രസന്റേഷന്‍ വിജയികള്‍ക്ക് അവാര്‍ഡ് വിതരണം നടത്തി . ഡോ. ഗീത അജയ്, DNP, ANP-BC, ട്രഷറർ ഡോ. റെബേക്ക പോത്തൻ, DNP, MSN, FNP, ട്രഷറർ CE എന്നിവർ സർട്ടിഫിക്കറ്റുകൾ നൽകി.
ഡോ. സൂര്യ വെട്ടത്തു, DNP, MSN, FNP കോൺഫറൻസ് മാനേജ് ചെയ്യാൻ വളെരെ സഹായിച്ചു. പ്രസിഡന്റ്, സാറാ അമ്പാട്ട്, MSN, FNP-BC ഫെസിലിറ്റി ഫുഡ് അറേഞ്ച് ചെയ്യാനും മുൻകൈയെടുത്തു .
ഒരു വലിയ ടീം ഈ കോൺഫെറെൻസിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചു . നാല് മണിയോടെ കോൺഫറൻസ് അവസാനിച്ചു. NINPAA സെക്രട്ടറി ഡോ. സോണി പോൾ, MSN, FNP-C, എല്ലാവര്ക്കും നന്ദി രേഖപ്പെടുത്തി.