Image

‘ദി ക്ലാസിക് ക്രിമിനല്‍ ഈസ് ബാക്ക്'; കാമറ വീണ്ടും ജോര്‍ജ്ജ്കുട്ടിയിലേക്ക് തിരിയുന്നു, ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല: ‘ദൃശ്യം 3’ അപ്ഡേറ്റുമായി മോഹന്‍ലാലും ജീത്തുവും

Published on 21 June, 2025
‘ദി ക്ലാസിക് ക്രിമിനല്‍ ഈസ് ബാക്ക്';  കാമറ വീണ്ടും ജോര്‍ജ്ജ്കുട്ടിയിലേക്ക് തിരിയുന്നു,  ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല: ‘ദൃശ്യം 3’ അപ്ഡേറ്റുമായി മോഹന്‍ലാലും ജീത്തുവും

ജീത്തു ജോസഫ് -മോഹന്‍ലാല്‍ കൂട്ടുകെട്ടിലൊരുങ്ങിയ ‘ദൃശ്യം’, ലോകത്തെമ്പാടുമുള്ള സിനിമാപ്രേമികളെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിച്ച ചിത്രമായിരുന്നു . തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലേയ്ക്കും മൊഴിമാറ്റം നടത്തി പ്രദര്‍ശനത്തിന് എത്തിയ ‘ദൃശ്യം’ ആ ഭാഷകളിലും വമ്പന്‍ ഹിറ്റായിരുന്നു. മികച്ച തിരക്കഥയുടെയും അഭിനയ മുഹൂര്‍ത്തങ്ങളുടെയും പിന്‍ബലത്തില്‍ സിനിമാസ്വാദകരുടെ ഇഷ്ടം പിടിച്ചുപറ്റിയ സിനിമക്ക്   രണ്ടാം ഭാഗവുമുണ്ടായി. ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന അപ്ഡേറ്റ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് സംബന്ധിച്ച അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്.

ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ഷൂട്ടിംഗ് ഒക്ടോബറില്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന അപ്‌ഡേറ്റ്. ചിത്രത്തിന്റെ നിര്‍മാതാക്കളായ ആശിര്‍വാദ് സിനിമാസ് തന്നെയാണ് ഈ അപ്‌ഡേറ്റ് പുറത്തുവിട്ടത്. ‘കാമറ വീണ്ടും ജോര്‍ജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല’, എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തുവന്നത്. വീഡിയോയില്‍ ജീത്തു ജോസഫിനൊപ്പം മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കാണാം.

മലയാളത്തിലെ ആദ്യ 50 കോടി ചിത്രമായിരുന്നു ദൃശ്യം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക