ചാപ്മാൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ഇന്ത്യൻ വംശജനായ ഗൗരവ് ചിന്താമനീദി, കോളേജ് ജീവിതത്തിൽ നിന്ന് കോർപ്പറേറ്റ് ലോകത്തേക്കുള്ള തൻ്റെ കഠിനമായ മാറ്റത്തെക്കുറിച്ച് ലിങ്ക്ഡ്ഇനിൽ പങ്കുവെച്ച കുറിപ്പ് വൈറലായി. യു.എസിൽ ഒരു അസിസ്റ്റൻ്റ് സ്റ്റോർ മാനേജരായി ആഴ്ചയിൽ 60 മണിക്കൂർ ജോലി ചെയ്യുന്നതിനെക്കുറിച്ചും, നീണ്ട ഷിഫ്റ്റുകൾ, ഒറ്റപ്പെടൽ, പ്രതീക്ഷകൾക്കൊത്ത് ഉയരാൻ കഴിയാതെ പോയതിൻ്റെ നിരാശ എന്നിവയെല്ലാം ഈ കുറിപ്പിൽ അദ്ദേഹം തുറന്നുപറഞ്ഞു.
ഗൗരവിൻ്റെ സത്യസന്ധമായ കുറിപ്പ് യുവ പ്രൊഫഷണലുകൾക്കിടയിൽ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് അദ്ദേഹത്തിൻ്റെ സത്യസന്ധതയെയും ആത്മവിശ്വാസത്തെയും പ്രശംസിച്ച് രംഗത്തെത്തിയത്. കോർപ്പറേറ്റ് ലോകത്തെ വെല്ലുവിളികളെക്കുറിച്ച് തുറന്നു സംസാരിക്കാൻ ഈ കുറിപ്പ് മറ്റുള്ളവർക്കും പ്രചോദനമായെന്നാണ് വിലയിരുത്തൽ.
English summary:
From college life to the corporate world; Indian-origin man in the U.S. opens up about the reality of life.