ഇറാന്റെ മൂന്നു അണുശക്തി നിലയങ്ങൾ യുഎസ് ശനിയാഴ്ച്ച ബോംബിട്ടു തകർത്തുവെന്നു പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഇറാന് അതിപ്രധാനമാനമായ ഫോർദോ അണുനിലയത്തിനു പുറമെ നാറ്റൻസ്, ഇസ്ഫാഹാൻ കേന്ദ്രങ്ങളും തകർത്തു.
ട്രംപ് പറഞ്ഞു: "ഞങ്ങൾ ഇറാന്റെ മൂന്ന് ആണവ നിലയങ്ങളിൽ വിജയകരമായ ആക്രമണം നടത്തി. ഫോർദോ, നാറ്റൻസ്, ഇസ്ഫാഹാൻ എന്നിവ ആക്രമിച്ചു. എല്ലാ യുഎസ് വിമാനങ്ങളും ഇറാന്റെ ആകാശതിർത്തിക്കു പുറത്തു കടന്നു കഴിഞ്ഞു.
"പ്രധാന നിലയമായ ഫോർദോയിൽ ഒരു വിമാനം നിറയെ ബോംബുകളാണ് അടിച്ചത്. എല്ലാ വിമാനങ്ങളും സുരക്ഷിതമായി മടങ്ങുന്നു. അമേരിക്കയുടെ ധീരന്മാരായ പോരാളികൾക്ക് അഭിനന്ദനങ്ങൾ. ലോകത്തു മറ്റൊരു സൈന്യത്തിനും ഇത് ചെയ്യാൻ കഴിയുമായിരുന്നില്ല.
"ഇനി സമാധാനത്തിനുള്ള സമയമാണ്."
രാഷ്ട്രത്തോടു സംസാരിക്കുമെന്നും ട്രംപ് ട്രൂത് സോഷ്യൽ പോസ്റ്റിൽ അറിയിച്ചു.
Trump says US attacked three Iranian nuclear sites